Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചൈൽഡ് ലൈൻ സേ ദോസ്തി...

'ചൈൽഡ് ലൈൻ സേ ദോസ്തി' കാമ്പയിൻ സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: ചൈൽഡ് ലൈനി​െൻറ നേതൃത്വത്തിൽ ശിശുദിനത്തിൽ ആരംഭിച്ച 'ചൈൽഡ് ലൈൻ സേ ദോസ്തി'കാമ്പയിൻ അന്തർദേശീയ ബാലാവകാശ ദിനമായ തിങ്കളാഴ്ച സമാപിച്ചു. മേഖലാശാസ്ത്ര കേന്ദ്രത്തിൽ സമാപന ദിവസം നടന്ന ഓപൺഫോറത്തിൽ ബെൽജിയം ക​െൻറ് യൂനിവേഴ്സിറ്റി െഗസ്റ്റ് പ്രഫസർ ഡോ. വി.പി.എം മേത്തർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷനർ പി.കെ. സുരേഷ്, ഡി.എൽ.എസ്.എ സെക്രട്ടറി എം.പി. ജയരാജ്, റീജനൽ സയൻസ് സ​െൻറർ വി.എസ്. രാമചന്ദ്രൻ, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ആർ.ടി.ഒ സി.ജെ. പോൾസൺ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു. ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. അബ്ദുൽ ജബ്ബാർ, ജില്ല കോഒാഡിനേറ്റർ എം.പി. മുഹമ്മദലി, കോഒാഡിേനറ്റർ പി.പി. ഫെമിജാസ്, കെ. സുനിൽ, അജി എന്നിവർ നേതൃത്വം നൽകി. വിശിഷ്ട സേവനത്തിന് ചൈൽഡ് ലൈൻ വളൻറിയർ ആർ. ഗോവിന്ദന് ഡെപ്യൂട്ടി എക്സൈസ് കമീഷനർ പി.കെ. സുരേഷ് പുരസ്കാരം നൽകി. ചൈൽഡ് ലൈൻ വാർഷിക കലണ്ടർ അദ്ദേഹം പ്രകാശനം ചെയ്തു. വിവിധ സ്കൂളുകളിൽനിന്നായി 150ഓളം വിദ്യാർഥികൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story