Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 11:23 AM IST Updated On
date_range 21 Nov 2017 11:23 AM ISTസവിത കൈകൂപ്പി; 'അക്ഷരവീടി'നെ നെഞ്ചേറ്റി ചെങ്കൽ ഗ്രാമം
text_fieldsbookmark_border
* അക്ഷരവീട് മലയാളിക്ക് കിട്ടുന്ന സൗഭാഗ്യമെന്ന് മന്ത്രി എ.കെ. ബാലൻ തിരുവനന്തപുരം: കാലം മറന്ന കായികപ്രതിഭ വി.ആർ. സവിതയുടെ സാന്നിധ്യം തീർത്ത അന്തരീക്ഷം ചെങ്കൽ ഗ്രാമത്തിന് സമ്മാനിച്ചത് അഭിമാന മുഹൂർത്തം. കായികകേരളത്തിനായി ട്രാക്കിലും ഫീൽഡിലും നേട്ടങ്ങൾ കൊയ്ത നാട്ടുകാരിക്ക് സ്വന്തമായൊരു വീട് യാഥാർഥ്യമാവുന്ന നിമിഷം നാടിെൻറ ഉത്സവമായി. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടന 'അമ്മ'യും യു.എ.ഇ എക്സ്ചേഞ്ച് -എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ഒരുക്കുന്ന 'അക്ഷരവീട്' നിർമാണ ഉദ്ഘാടനവേളയാണ് പ്രദേശവാസികളുടെ ഒത്തുചേരലായത്. 11 വർഷമായി വാടകവീട്ടിൽ കഴിയുന്ന സവിത കായികപ്രതിഭയെന്ന് വൈകിയറിഞ്ഞതിെൻറ സങ്കടമാണ് പലരും പ്രകടിപ്പിച്ചത്. പ്രദേശത്തെ ജനപ്രതിനിധികളെല്ലാം ഇക്കാര്യം പ്രസംഗത്തിൽ പങ്കുവെക്കുകയും ചെയ്തു. മുൻ ദേശീയ അത്ലറ്റും കേരള വനിത ഹോക്കി ടീമംഗവുമായി നേട്ടങ്ങളേെറ കൊയ്ത ഒരാൾക്കുള്ള ആദരിക്കൽകൂടിയായി ഇതോടെ അക്ഷരവീട് നിർമാണോദ്ഘാടനവേദി. ബാൻഡ് വാദ്യം തീർത്ത ഉത്സവാന്തരീക്ഷത്തിൽ സാംസ്കാരികമന്ത്രി എ.കെ. ബാലൻ അക്ഷരവീടിെൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പിന്നാക്കവിഭാഗത്തിെൻറ പ്രശ്നങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്ന 'മാധ്യമം' അക്ഷരവീട് പദ്ധതിയുമായി മുന്നോട്ടുവന്നതിൽ അഭിമാനമുണ്ടെന്നും സർക്കാറിെൻറ പൂർണ പിന്തുണ പദ്ധതിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. പത്രം ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണിത്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒേട്ടറെ പദ്ധതികൾ സർക്കാറിനുണ്ട്. എന്നാൽ, വീടിന് നൽകുന്ന പണം മറ്റു കാര്യങ്ങൾക്ക് വിനിയോഗിക്കുേമ്പാൾ പദ്ധതി പാതിവഴിയിലാകുന്നു. എല്ലാം സർക്കാർ ചെയ്യെട്ട എന്ന് വിചാരിക്കരുത്. സർക്കാറിന് പരിമിതികളേറെയുണ്ട്. ഇൗ സാഹചര്യത്തിൽ അക്ഷരവീട് പദ്ധതി മലയാളിക്ക് കിട്ടുന്ന സൗഭാഗ്യമാണ്. ഇതൊരു വീട് മാത്രമല്ലെന്നും കാരുണ്യത്തിെൻറ തലോടലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെങ്കൽ സ്വാതന്ത്ര്യദിന സ്മാരക ഗ്രന്ഥശാലയുടെ സമീപം നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. 'അമ്മ' പ്രതിനിധിയും നടനും സംവിധായകനുമായ മധുപാൽ മുഖ്യാതിഥിയായി. വീടെന്ന സ്വപ്നസാക്ഷാത്കാരത്തിൽനിന്നാണ് പ്രവാസം പോലും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ജെ.എച്ച്. പ്രശാന്ത് അക്ഷരവീട് സ്നേഹസന്ദേശം നൽകി. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വട്ടവിള രാജ്കുമാർ പദ്ധതി സമർപ്പണം നടത്തി. സ്വാഗതസംഘം ചെയർമാൻ എം.ആർ. സൈമൺ പദ്ധതി വിശദീകരിച്ചു. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സലൂജ, ഗ്രാമപഞ്ചായത്ത് അംഗം ജി.വി. അജിത, ഹാബിറ്റാറ്റ് എൻജിനീയർ സജീഷ്, ഉദിയൻകുളങ്ങര വ്യാപാരി വ്യവസായി കോഒാപറേറ്റിവ് സൊൈസറ്റി പ്രസിഡൻറ് ശ്രീകുമാർ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, വി.ആർ. സവിത എന്നിവർ സംസാരിച്ചു. മാധ്യമം അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സ്വാഗതവും റീജ്യനൽ മാനേജർ വി.എസ്. സലീം നന്ദിയും പറഞ്ഞു. അക്ഷരവീട് പദ്ധതിയിലെ അഞ്ചാമത്തെ വീടാണ് സവിതക്ക് നൽകുന്നത്. പ്രമുഖ ആർക്കിടെക്റ്റ് ജി. ശങ്കർ രൂപകൽപന ചെയ്ത 51 വീടുകളാണ് അക്ഷരവീട് പദ്ധതിയിൽ ഒരുങ്ങുന്നത്. പടംpb1 ഇതോടൊപ്പം അയക്കുന്നു. ഉടൻ അയക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story