Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുപ്പണത്ത് വീണ്ടും...

പുതുപ്പണത്ത് വീണ്ടും ആക്രമണം: സി.പി.എം പ്രവര്‍ത്തകന് പരിക്ക്

text_fields
bookmark_border
വടകര: ദിവസങ്ങള്‍ക്കുമുമ്പ് പുതുപ്പണം പ്രദേശത്ത് തുടങ്ങിയ സംഘര്‍ഷത്തിന് അയവില്ല. ആർ.എസ്.എസ് ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകനു പരിക്കേറ്റു. ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിദ്ധാന്തപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അന്‍ഷിലാലിനെ (29) ഒരുസംഘം കാറില്‍നിന്ന് വിളിച്ചിറക്കി പുതുപ്പണം കക്കട്ടിയില്‍െവച്ച് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം നഗരസഭ സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കുനേരെയും ഇരുപാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം നടന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story