Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഫെയർ അസോസിയേഷൻ...

വെൽഫെയർ അസോസിയേഷൻ ഉദ്​ഘാടനവും സാംസ്കാരിക സദസ്സും

text_fields
bookmark_border
നന്തിബസാർ: നന്തി റെസിഡൻറ്സ് വെൽഫെയർ അസോസിയേഷ​െൻറ ഉദ്ഘാടനവും സാംസ്കാരികസദസ്സും സിനിമ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേഷ്‌കാവിൽ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജാ പട്ടേരി ലോഗോ പ്രകാശനം ചെയ്തു. കാവാലം നാരായണപ്പണിക്കർ പുരസ്കാരം ലഭിച്ച മുഹമ്മദ്‌ പേരാമ്പ്രക്ക് ബ്ലോക്ക് െമംബർ മുതുകുനി മുഹമ്മദലി ഉപഹാരം നൽകി. സോമലത മനാണ്ടത്തിൽ, നഫീസ മർവ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. റിയാസ് സ്വാഗതവും മഹ്മൂദ്‌ തുഷാര നന്ദിയും പറഞ്ഞു. ഘോഷയാത്രയും മാറ്റു കലാ പരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story