Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുപുഴയോരത്ത്...

ചെറുപുഴയോരത്ത് അലക്കുകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പരാതി

text_fields
bookmark_border
കൊടുവള്ളി: നഗരസഭ പരിധിയിൽ ചെറുപുഴയോരത്ത് നിരവധി കുടിവെള്ള പദ്ധതികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ അലക്കുകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. അലക്കുകേന്ദ്രത്തി​െൻറ നിർമാണ പ്രവൃത്തികൾ തകൃതിയായി നടക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊടുവള്ളി നഗരസഭയിലെ കരുവൻപൊയിലിനടുത്ത ചെറുപുഴയിൽ മാതോലത്ത് കടവിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വ്യവസായികാടിസ്ഥാനത്തിൽ അലക്കുകേന്ദ്രം നിർമിക്കാനുള്ള ശ്രമം. ചെറുപുഴയെയും ഇവിടെയുള്ള കുടിവെള്ള പദ്ധതികളെയും മലിനമാക്കുന്ന വിധത്തിൽ നിർമിക്കുന്ന അലക്കുകേന്ദ്രത്തി​െൻറ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് മാതോലത്ത് കടവ് പരിസരവാസികളും വെണ്ണക്കോട് കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേർന്ന് കൊടുവള്ളി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story