Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 11:08 AM IST Updated On
date_range 19 Nov 2017 11:08 AM ISTപുതുപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫിെൻറ ധർണയിൽ പ്രസിഡൻറ് പങ്കെടുത്തത് വിവാദമായി
text_fieldsbookmark_border
പഞ്ചായത്ത് പ്രസിഡൻറ് നന്ദകുമാറാണ് ധർണയിൽ പെങ്കടുത്തത് ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച് യു.ഡി.എഫ് നടത്തിയ ധർണയിൽ പഞ്ചായത്ത് പ്രസിഡൻറ് പങ്കെടുത്തത് വിവാദമായി. ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ തന്നെ ആരോപണവുമായി രംഗത്തുവന്നത് പഞ്ചായത്തീരാജ് സംവിധാനത്തിന് അപമാനകരവും വിരോധാഭാസവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡൻറിെൻറ മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി ഭരണത്തിന് നേതൃത്വം വഹിക്കുന്ന വ്യക്തിയുടെ നടപടി നാട്ടിൽ ചർച്ചയായിരിക്കുകയാണ്. 21 അംഗ ഭരണ സമിതിയിൽ 12 അംഗങ്ങളുടെ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ടെങ്കിലും പട്ടികജാതിക്കാർക്ക് സംവണം ചെയ്ത പ്രസിഡൻറ് പദവിയിലേക്ക് യോഗ്യതയുള്ള ആരും ഇടതുമുന്നണിയിൽ ജയിച്ചുവരാത്തതാണ് പ്രശ്നമായത്. അതേസമയം, ജനറൽ സീറ്റിൽ മത്സരിച്ച ഒരു സ്ഥാനാർഥി അടക്കം പട്ടികജാതി വിഭാഗത്തിൽപെട്ട മൂന്ന് പേർ യു.ഡി.എഫ് മുന്നണിയിൽ ജയിച്ചെത്തുകയും ചെയ്തു. ആദ്യത്തെ ആറുമാസം കോൺഗ്രസിലെ അംബിക മംഗലത്താണ് പ്രസിഡൻറായത്. എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നതോടെ അംബിക രാജിവെച്ചൊഴിയുകയായിരുന്നു. അടുത്ത ഉൗഴമായി മുസ്ലിം ലീഗിലെ കെ.കെ. നന്ദകുമാറാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി നന്ദകുമാർ പ്രസിഡൻറായി പഞ്ചായത്ത് ഭരണം മുന്നോട്ട് നീക്കുമ്പോഴാണ് അഴിമതി ആരോപണവുമായി യു.ഡി.എഫ് രംഗത്ത് വരുന്നത്. യു.ഡി.എഫ് ആരോപിക്കുന്ന അഴിമതിക്ക് കൂട്ടുനിന്ന വ്യക്തിതന്നെ ധർണയിൽ പങ്കെടുത്തതിെൻറ ഔചിത്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. ബോധവത്കരണ കാമ്പയിൻ കോടഞ്ചേരി: കൃഷിവകുപ്പിെൻറ നിർേദശപ്രകാരം ഇൻസെക്റ്റിസൈഡ് റൂൾസിെൻറ അടിസ്ഥാനത്തിൽ ഉറുമ്പ്, പാറ്റ, എലി, കൊതുക് തുടങ്ങിയ ഗാർഹിക ക്ഷുദ്രജീവികൾക്കെതിരെ പ്രയോഗിക്കന്ന കീടനാശിനികൾ വിൽപന നടത്തുന്ന കടകളിൽ ബോധവത്കരണ കാമ്പയിൻ നടത്തി. ഇത്തരം സ്ഥാപനങ്ങൾ കൃഷിവകുപ്പിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതാണെന്നും കൃഷിവകുപ്പ് നിർേദശിച്ചിട്ടുള്ള അംഗീകൃത ഗാർഹിക കീടനാശിനികൾ മാത്രേമ റീട്ടെയിൽ ഷോപ്പുകളിൽ സൂക്ഷിക്കാനും വിൽപന നടത്താനും പാടുള്ളൂ എന്നും കടയുടമകൾക്ക് നിർേദശം നൽകി. വിതരണക്കാരൻ വിൽപന ലൈസൻസ് കടകളിൽ പ്രദർശിപ്പിച്ചിരിക്കണം. കീട നാശിനികളുടെ ലിസ്റ്റ് അടങ്ങിയ പകർപ്പ് കൃഷിഭവനിൽ സമർപ്പിക്കണം. ഇത്തരം കീടനാശിനികൾ ഭക്ഷ്യവസ്തുക്കൾക്കൊപ്പം സ്റ്റോക്ക് ചെയ്ത് വിൽപനക്ക് പ്രദർശിപ്പിക്കരുത്. ഗാർഹികകീടനാശിനിവിതരണക്കാർ എല്ലാ വർഷവും ലൈസൻസ് പുതുക്കുന്നതോടൊപ്പം കീടനാശിനികൾ വിൽപന നടത്തുന്ന റീട്ടെയിൽ ഷോപ്പുകളുടെ ലിസ്റ്റ് ജില്ല ലൈസൻസിങ് ഓഫിസർ മുഖേന സംസ്ഥാന ലൈസൻസിങ് ഓഫിസർക്ക് സമർപ്പിക്കേണ്ടതുമാണ്. കോടഞ്ചേരി കൃഷി ഓഫിസർ ഷബീർ അഹമ്മദിെൻറ നേതൃത്വത്തിൽ നടന്ന ബോധവത്കരണ കാമ്പയിനിൽ കൃഷി അസിസ്റ്റൻറുമാരായ മിഷേൽ ജോർജ്, കെ. രാജേഷ്, കെ.പി സെലീന എന്നിവർ പങ്കെടുത്തു. ശുചീകരിച്ചു കോടഞ്ചേരി: തെയ്യപ്പാറ കോടഞ്ചേരി റോഡിെൻറ ഇരുവശങ്ങളും തെയ്യപ്പാറ വാർഡ് വികസനസമിതിയുടെയും കൈതപ്പൊയിൽ ലിസ കോളജിലെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. വാർഡ് മെംബർ സജിനി രാമൻകുട്ടി, വാർഡ് വികസന സമിതി കൺവീനർ ഇബ്രാഹീം തട്ടൂർ, രാജു തേന്മല, പോൾ ടി. ഐസക്, ജോണി കിടയാംമല, ്ഫ്രാൻസിസ് മുണ്ടാട്ടിൽ, ആഗസ്തി വലിയതൊട്ടിയിൽ, ജോളി തലച്ചിറ, ലിസ കോളജ് വിദ്യാർഥികളായ കുര്യാക്കോസ് സ്കറിയ, റോണി സി. ലജാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story