Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷീര േമഖലയിൽ മികവു...

ക്ഷീര േമഖലയിൽ മികവു തെളിയിച്ച്​ വർഗീസ്

text_fields
bookmark_border
പുൽപള്ളി: അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ക്ഷീര േമഖലയിൽ മികവു തെളിയിക്കാമെന്ന് തെളിയിക്കുകയാണ് പുൽപള്ളി ചീയമ്പം ചെറിയകുരിശിലെ ചക്കാലക്കൽ വർഗീസ്. രണ്ടുവർഷം മുമ്പ് ക്ഷീര മേഖലയിലേക്കു തിരിഞ്ഞ ഈ കർഷകനെ ഇൗ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച തീറ്റപ്പുൽ കൃഷിചെയ്ത കർഷകനായി ക്ഷീര വികസന വകുപ്പ് തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം വയലാറിൽ നടന്ന ചടങ്ങിൽ അവാർഡ് അേദ്ദഹം ഏറ്റുവാങ്ങി. നാണ്യ വിള കൃഷികളിലായിരുന്നു 10 വർഷം മുമ്പുവരെ വർഗീസ് ശ്രദ്ധിച്ചിരുന്നത്. കൃഷി തകർച്ചയോടെ ഈ രംഗംത്തുനിന്നും പിന്മാറി. പിന്നീട്, കർണാടകയിൽ ഇഞ്ചികൃഷിയിൽ സജീവമായി. നേട്ടം കൃഷിയിറക്കിയ ആദ്യ വർഷങ്ങളിൽ മാത്രമായിരുന്നു. നാലുവർഷം മുമ്പ് ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. രോഗബാധകളും വിലയിടിവുമായിരുന്നു കാരണം. ഇതേത്തുടർന്നാണ് ഇദ്ദേഹം ക്ഷീര േമഖലയിൽ സജീവമായത്. FRIWDL5 പശുക്കൾക്ക് തീറ്റപ്പുൽ നൽകുന്ന വർഗീസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു കൽപറ്റ: വയനാട് ആദിവാസി വികസന പ്രവർത്തക സമിതി വയനാട്ടിലെ ആദിവാസി കർഷക കുടുംബങ്ങൾക്കായി 2015ൽ ഏർപ്പെടുത്തിയ രണ്ട് സാമൂഹിക കാർഷിക ജൈവവൈവിധ്യ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വയനാടി​െൻറ തനതു നെൽവിത്തുകൾ പരമ്പരാഗത രീതികൾ കൃഷി ചെയ്ത് സംരക്ഷിക്കുന്ന ഒരു ആദിവാസി കർഷക കുടുംബത്തിന് 25,000 രൂപയും, തനതു കാർഷിക ജൈവവൈവിധ്യം, ഭക്ഷ്യവിളകൾ, കന്നുകാലികൾ, പക്ഷിവർഗങ്ങൾ തുടങ്ങി കാർഷിക ആവാസ വ്യവസ്ഥകൾ സംരക്ഷിച്ച് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ആദിവാസി കർഷക കുടുംബത്തിന് 15,000 രൂപയുമാണ് അവാർഡ്. അവാർഡുകൾക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ അതാതു ൈട്രബൽ എകസ്റ്റൻഷൻ ഓഫിസുകളിൽ ലഭ്യമായ ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് പ്രസിഡൻറി​െൻറ സാക്ഷ്യപത്രത്തോടെ സെക്രട്ടറി, വയനാട് ആദിവാസി വികസന പ്രവർത്തക സമിതി, എം.എസ്.എസ്. ആർ.എഫ്, പുത്തൂർവയൽ, കൽപറ്റ എന്ന വിലാസത്തിൽ ഡിസംബർ 10നകം സമർപ്പിക്കണം. ഫോൺ: 9747680858. ശിശുദിനവും പ്രമേഹദിനവും ആചരിച്ചു മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി പ്ലസ്ടു വിഭാഗം എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ശിശുദിനവും പ്രമേഹദിനവും ആചരിച്ചു. വിദ്യാലയത്തിൽനിന്ന് പഴശ്ശി കോളനിവരെ നടത്തവും പ്രമേഹദിന ബോധവത്കരണവും നടത്തി. ശിശുദിനം പഴശ്ശി കോളനിയിലെ ആദിവാസിക്കുട്ടികൾക്കൊപ്പവും ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുട്ടിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. അബ്ദുൽ ജലീൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.സി. ബിഷർ, അധ്യാപകരായ എ. ജാഫർ, ശിഹാബ് ഗസാലി, ഫൈസൽ, ശരീഫ, ട്രൈബൽ പ്രമോട്ടർ സുചിത്ര എന്നിവർ സംസാരിച്ചു. മാനന്തവാടി: കാട്ടിക്കുളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടത്തിയ ശിശുദിനാഘോഷം സെലിന്‍ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി. ഫിലോമിന അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗ്രേസി മാത്യു സമ്മാന വിതരണം നടത്തി. സി. ശങ്കരന്‍, പി.ആര്‍. ശോഭന, കെ. ഗിരിജ എന്നിവര്‍ സംസാരിച്ചു. വെള്ളമുണ്ട: ജി.യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. എം. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. 'കുട്ടികളും മൊബൈല്‍ഫോണ്‍ ദുരുപയോഗവും' എന്ന വിഷയത്തില്‍ സാദിര്‍ തലപ്പുഴ ക്ലാസെടുത്തു. പ്രധാനധ്യാപിക എ.കെ. രമണി, കെ.എം. ജെയിംസ്, ടി.വി. ഷാജു എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ യു.പി സ്കൂളില്‍ ശിശുദിനാഘോഷവും കലാ-ശാസ്ത്രമേളകളിലെ പ്രതിഭകളെ അനുമോദിക്കലും നടത്തി. സ്കൂള്‍ മാനേജര്‍ കെ. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ പി.കെ. പവനന്‍, എം.ആര്‍. പങ്കജാക്ഷന്‍, മായ വിനീഷ്, വനജാക്ഷി, ശ്യാമള എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറത്തറ: പ്രസര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും വിവേകോദയം എൽ.പി സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ ശിശുദിനം ആചരിച്ചു. സ്കൂൾ എസ്.ആർ.ജി കൺവീനർ പി. ബീന ശിശുദിന സന്ദേശം നൽകി. ക്ലാസ്റൂം ലൈബ്രറിയുടെ ഉദ്ഘാടനം 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകം സായികൃഷ്ണക്കു നൽകി പ്രസര ലൈബ്രറി സെക്രട്ടറി മറിയമ്മ സെബാസ്റ്റ്യൻ നിർവഹിച്ചു. അധ്യാപകരായ രശ്മി രവീന്ദ്രൻ, ബിന്ദു, പി.ഡി. മത്തായി, കെ.എസ്. ആദിത്യ എന്നിവർ സംസാരിച്ചു. കൽപറ്റ: ചൈൽഡ് െപ്രാട്ടക്ട് ടീം കേരള കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റ മുണ്ടേരി സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന പരിപാടി ചൈൽഡ് െപ്രാട്ടക്ട് ടീം ജില്ല സെക്രട്ടറി സി.പി. റഹീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.സി. മൻസൂർ അധ്യക്ഷത വഹിച്ചു. പ്രകാശ്, അനുൾ മുഹമ്മദ്, കെ.വി. ബാബു, അജ്മൽ സെവാഗ്, ഷാജി കല്ലടാസ്, റംഷി ചേമ്പിൽ, വി. സജീവ് മുഹമ്മദ്, കെ. രഞ്ജിത്ത്, വിനോയ് വർഗീസ്, അജ്മൽ കയ്പഞ്ചേരി, സലീം കിഡ്സ്, ഷാനി യൂസഫ് എന്നിവർ സംസാരിച്ചു. പി.വി. അജിത്ത് സ്വാഗതവും സിജി ആൻറണി നന്ദിയും പറഞ്ഞു. FRIWDL10 കൽപറ്റ മുണ്ടേരി സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന പരിപാടി ചൈൽഡ് െപ്രാട്ടക്ട് ടീം ജില്ല സെക്രട്ടറി സി.പി. റഹീസ് ഉദ്ഘാടനം ചെയ്യുന്നു FRIWDL8 പഴശ്ശി കോളനിയിലെ ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story