Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂഹിക സുരക്ഷ മിഷൻ...

സാമൂഹിക സുരക്ഷ മിഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: കേരള സാമൂഹിക സുരക്ഷ മിഷൻ എംപ്ലോയീസ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം ശനി-ഞായർ ദിവസങ്ങളിലായി കോഴിക്കോട് ജാഫർഖാൻ കോളനിയിലെ ഗൗരി ലങ്കേഷ് നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017 മാർച്ച് 31 വരെ 90251 പേർക്ക് 87.279 കോടി രൂപയുടെ സഹായം സാമൂഹിക സുരക്ഷ മിഷൻ വഴി നൽകാനായതായി അവർ അറിയിച്ചു. ഞായറാഴ്ച രാവിലെ 10-ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് രണ്ടിന് സാമൂഹിക സുരക്ഷയും കേരളവും സെമിനാർ എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സ്നേഹസായാഹ്നം സംഘടിപ്പിക്കും. നിലമ്പൂർ ആയിഷ, കാഞ്ചന മാല എന്നിവരെ ചടങ്ങിൽ ആദരിക്കും. നവംബർ 19-ന് രാവിലെ സംഘടനസമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12.30ന് വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രി കെ.കെ. ശൈലജയെ പൗരാവലിയും ജീവനക്കാരും ചേർന്ന് ആദരിക്കും. കേരള സാമൂഹിക സുരക്ഷ മിഷൻ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ഷാജി, എബി എബ്രഹാം, ജിഷോ ജെയിംസ്, നിഷ മേരി ജോണ്‍ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story