Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 11:15 AM IST Updated On
date_range 18 Nov 2017 11:15 AM ISTരണ്ട് വയസുകാരൻ കീർത്തെൻറ ശസ്ത്രക്രിയ:സുമനസുകളുടെ കാരുണ്യം കാത്ത് കുടുംബം
text_fieldsbookmark_border
രണ്ട് വയസ്സുകാരൻ കീർത്തെൻറ ശസ്ത്രക്രിയ: സുമനസ്സുകളുടെ കാരുണ്യംകാത്ത് കുടുംബം കൽപറ്റ: തെൻറ രോഗമെെന്തന്ന് അറിയാതെ രണ്ട് വയസ്സുമാത്രം പ്രായമുള്ള കീർത്തൻ പുഞ്ചിരിക്കുകയാണ്. നിഷ്കളങ്കമായ ആ പുഞ്ചിരി മായാതിരിക്കാൻ സുമനസ്സുകളുടെ കാരുണ്യംകാത്ത് നിസ്സഹായനായി നിൽക്കുകയാണ് പിതാവ് യോഗേഷ്. കീർത്തെൻറ ഹൃദയത്തിെൻറ ദ്വാരവും അന്നനാളത്തിനു ചുറ്റുമുള്ള ഞരമ്പുകൾ പിണഞ്ഞതും ശരിയാക്കുന്നതിനായി ശസ്ത്രക്രിയ നടത്തണം. ഡോക്ടർമാർ നിശ്ചയിച്ച ശസ്ത്രക്രിയക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് യോഗേഷിനു മുമ്പിൽ ബാക്കിയാകുന്നത്. ശസ്ത്രക്രിയക്കായി ആശുപത്രിയധികൃതർ കെട്ടിവക്കാൻ പറഞ്ഞ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് യോഗേഷും കുടുംബവും. ബത്തേരി കൈപ്പഞ്ചേരി വാട്ടർടാങ്കിനു സമീപം വാടകക്കു താമസിക്കുകയാണ് കെട്ടിട നിർമാണ തൊഴിലാളിയായ യോഗേഷും പൂർണ ഗർഭിണിയായ ഭാര്യ മംഗളാഭായിയും. കർണാടകയിലെ എച്ച്.ഡി കോട്ടയിലായിരുന്നു ഇവരുടെ കുടുംബം. ജോലിതേടിയാണ് വയനാട്ടിലെത്തിയത്. ഇരുവരും കീർത്തെൻറ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പലയിടത്തും അലെഞ്ഞങ്കിലും ഫലമുണ്ടായില്ല. കോൺക്രീറ്റ് പണിയെടുത്ത് യോഗേഷ് അര ലക്ഷത്തോളം രൂപ സംഘടിപ്പിച്ചു. ഇനി എല്ലാ െചലവുകൾക്കുമായി ഒരുലക്ഷം രൂപകൂടി വേണം. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ആറുമാസം മുമ്പാണ് കുട്ടിയുടെ രോഗാവസ്ഥ കണ്ടുപിടിച്ചത്. അതിനുശേഷം പുട്ടപർത്തി അടക്കം നിരവധി സ്ഥലങ്ങളിൽ ചികിത്സക്കായി സമീപിച്ചു. ഒടുവിൽ, മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ െചലവിെൻറ ഒരു വിഹിതം അടച്ചാൽ ശസ്ത്രക്രിയ നടത്താമെന്ന് അറിയിച്ചു. അതു പ്രകാരം നിശ്ചയിച്ച ഹൃദയ ശസ്ത്രക്രിയ അടുത്തദിവസം നടക്കും. അതിനായി കനിവുള്ളവർ സഹായിക്കണമെന്ന് മാത്രം. അക്കൗണ്ട്: യോഗേഷ് അക്കൗണ്ട് നമ്പർ: 85049867656. െഎ.എഫ്.എസ്.സി കോഡ്: SBIN0RRCKGB, കാവേരി ഗ്രാമീൺ ബാങ്ക് ബ്രാഞ്ച്: മടക്കേര, എച്ച്.ഡി കോട്ട, കർണാടക. FRIWDL28 കീർത്തൻ പിതാവ് യോഗേഷിനൊപ്പം വന്യമൃഗ ശല്യം: കെ.സി.വൈ.എം ജനജീവന്‍ ധര്‍ണ ഇന്ന് മാനന്തവാടി: ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എ൦ മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ഫോറസ്റ്റ് ഓഫിസുകള്‍ക്ക് മുന്നിലും ശനിയാഴ്ച ജനജീവന്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുകയും മനുഷ്യനെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാവുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടാല്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളു എന്ന അവസ്ഥയാണ് നിലവില്‍. വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ജനജീവന്‍ ധര്‍ണ നടത്തുന്നത്. ജില്ലയില്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി, വരയാല്‍, പുല്‍പള്ളി, നെയ്ക്കുപ്പ എന്നിവിടങ്ങളിലെ ഫോറസ്റ്റ് ഒാഫിസുകള്‍ക്ക് മുന്നിലാണ് ധര്‍ണ. വാർത്തസമ്മേളനത്തിൽ ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍, പ്രസിഡൻറ് എബിന്‍ മുട്ടപ്പള്ളി, ട്രഷറര്‍ ജിജോ പൊടിമാറ്റം എന്നിവര്‍ പങ്കെടുത്തു. ഹരിത ദിനാചരണം കൽപറ്റ: സാമൂഹികനീതി വകുപ്പും ജില്ല ശിശുസംരക്ഷണ യൂനിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിെൻറ നാലാംദിനം ഹരിതദിനമായി ആചരിച്ചു. ഇതിെൻറ ഭാഗമായി വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടർ എസ്. സുഹാസ് മുളത്തൈ നട്ടുപിടിപ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസർ കെ.കെ. പ്രജിത്ത് ജോയൻറ് െഡവലപ്മെൻറ് കമീഷണർ എസ്. ഉണ്ണികൃഷ്ണൻ നായർ, ജോയൻറ് ആർ.ടി.ഒ എസ്. മനോജ്, ഐ.സി.ഡി.എസ് ജില്ല േപ്രാഗ്രാം ഓഫിസർ വി.എം. നിഷ, ജില്ല സാമൂഹികനീതി ഓഫിസർ ഡാർലി പോൾ, കലക്ടറേറ്റിലെ ക്രഷിലെ കുട്ടികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. FRIWDL23 വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടർ എസ്. സുഹാസ് മുളത്തൈ നട്ടുപിടിപ്പിക്കുന്നു -------------------------------- FRIWDL24captiononly must കുടുംബശ്രീ 'എെൻറ കൃഷി, എെൻറ സംസ്കാരം' പദ്ധതിപ്രകാരം പച്ചക്കറി വിത്തുകളുടെ വിതരണം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു --------------------------- FRIWDL25 ആന്ധ്രാപ്രദേശിൽ നടന്ന സൗത്ത് ഇന്ത്യ കരാേട്ട ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അതുൽ സ്കറിയ. സർവോദയം യു.പി സ്കൂൾ പോരൂരിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. പ്രസാദ് ആലഞ്ചേരിയാണ് പരിശീലകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story