Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 11:15 AM IST Updated On
date_range 18 Nov 2017 11:15 AM ISTജില്ലതല വടംവലി: ബ്രദേഴ്സ് ആവള ജേതാക്കൾ
text_fieldsbookmark_border
പേരാമ്പ്ര: ആവള ഒലുപ്പിൽ അബ്ദുല്ല മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും കക്കറമുക്ക് വി.എം. ലത്തീഫ് എവർറോളിങ് റണ്ണേഴ്സപ്പിനും വേണ്ടി സ്റ്റാർ ആവള സംഘടിപ്പിച്ച ജില്ലതല വടംവലി മത്സരം മേപ്പയൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജി.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ആവള ജേതാക്കളായി. സ്റ്റാർ ആവള എ ടീം രണ്ടാം സ്ഥാനവും സ്റ്റാർ ആവള ബിടീം മൂന്നാം സ്ഥാനവും നേടി. 27 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അറബിക് കലോത്സവം: പൂനൂര്‍ ഗവ. ഹയർ സെക്കന്‍ഡറി ജേതാക്കള്‍ എകരൂൽ: ബാലുശ്ശേരി ഉപജില്ല അറബിക് കലോത്സവത്തില്‍ പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ട്രോഫി കൈമാറി. പ്രധാനാധ്യാപിക ഡെയ്സി സിറിയക്, ഇ.വി. അബ്ബാസ്, എം. മുഹമ്മദ് അഷ്‌റഫ്, കെ. സാദിഖ്, പഞ്ചായത്ത് അംഗങ്ങളായ ശശീന്ദ്രന്‍ കരിന്തോറ, എ.പി. രാഘവൻ, സാജിദ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണ ബോധവത്കരണവുമായി വിദ്യാർഥികൾ എകരൂൽ: അപകട സ്ഥലങ്ങളില്‍ ജീവന്‍ രക്ഷ പ്രവര്‍ത്തനവും പ്രകൃതി ദുരന്തസാധ്യതയുള്ള മലയോരമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനും നേതൃത്വം നല്‍കാൻ പൂവമ്പായി എ.എം ഹയര്‍സെക്കൻഡറി സ്കൂള്‍ കേന്ദ്രമായി ദുരന്തനിവാരണ സേന രൂപവത്കരിക്കുന്നു. സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീമിെൻറയും സ്കൗട്ട് ആൻഡ് ഗൈഡിെൻറയും നേതൃത്വത്തിലാണ് പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ദുരന്തനിവാരണസേനയുടെ സഹകരണത്തോടെ മൂന്നുഘട്ടങ്ങളിലായുള്ള പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, നാട്ടുകാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും. പി.ടി.എ പ്രസിഡൻറ് ഷബീര്‍ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.ടി. ശംസുദ്ദീൻ, വി. ലേഖ, ഷരീഫ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ദുരന്തനിവാരണസേന ഭാരവാഹികളായ സിനീഷ്കുമാർ, ഷംസുദ്ദീൻ, അംജദ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story