Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കയം കെ.എസ്​.ഇ.ബി...

കക്കയം കെ.എസ്​.ഇ.ബി കോളനിക്ക്​ സമീപത്ത്​ നിന്നും മാനി​െൻറ തലയോട്ടിയും എല്ലുകളും കണ്ടെത്തി

text_fields
bookmark_border
ബാലുശ്ശേരി: കക്കയം കെ.എസ്.ഇ.ബി കോളനിക്ക് സമീപത്തുനിന്നും മാനി​െൻറ തലയോട്ടിയും എല്ലുകളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പെരുവണ്ണാമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കക്കയം കെ.എസ്.ഇ.ബി കോളനിക്കടുത്ത് അരുവിക്ക് സമീപം മാനി​െൻറ തലയോട്ടിയും മാംസം ഉരിഞ്ഞെടുത്ത എല്ലുകളുമാണ് കണ്ടെടുത്തത്. അരുവിയിൽ വെള്ളം കുടിക്കാനെത്തിയ മാനിനെ വേട്ടസംഘം കൊന്ന് മാംസം എടുത്തതാകുമെന്ന് കരുതുന്നു. മലബാർ വന്യജീവി സേങ്കതത്തിൽപ്പെട്ട കക്കയം വനത്തിന് സമീപമാണ് കെ.എസ്.ഇ.ബി കോളനി പരിസരവും. മാനി​െൻറ അവശിഷ്ടങ്ങൾ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫിസറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കക്കയത്ത് മരുതോലിൽ ബേബിയുടെ വീട്ടിൽനിന്നും മലമാൻ, കേഴമാൻ, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ തലയോട്ടിയും കൊമ്പുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. അഞ്ചു മുതൽ എട്ടു വർഷംവരെ പഴക്കമുള്ളതായിരുന്നു ഇവ. അനുമതിയില്ലാതെ കൊമ്പും തലയും സൂക്ഷിച്ചതിന് ബേബിയുടെയും മക​െൻറയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇവർ ഒളിവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story