Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറൂപ്പ ഡയാലിസിസ്​...

ചെറൂപ്പ ഡയാലിസിസ്​ യൂനിറ്റ്​ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
മാ​വൂ​ർ: നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കു​മെ​ന്ന്​ ക​രു​തി​യ ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ്​ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച ഒ​രു​കോ​ടി രൂ​പ ​വി​നി​യോ​ഗി​ച്ച്​ ര​ണ്ടു വ​ർ​ഷം മു​മ്പ്​ നി​ർ​മാ​ണം തു​ട​ങ്ങി​യ യൂ​നി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. ​2015 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ്​ ഡ​യാ​ലി​സി​സ്​ യൂ​നി​റ്റി​ന്​ ത​റ​ക്ക​ല്ലി​ടു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​​െൻറ ഹെ​ൽ​ത്ത്​ യൂ​നി​റ്റാ​യ ആ​ശു​പ​ത്രി​യി​െ​ല സെ​മി​നാ​ർ ഹാ​ളി​നും ഒ.​പി​ക്കും മു​ക​ളി​ലാ​ണ്​ ഡ​യാ​ലി​സി​സ്​ യൂ​നി​റ്റി​ന്​ കെ​ട്ടി​ട​മൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ, യൂ​നി​റ്റി​ന്​ മു​ക​ൾ നി​ല​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ൽ അ​ശാ​സ്​​ത്രീ​യ​ത​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക്​ കോ​ണി ക​യ​റി മു​ക​ൾ​നി​ല​യി​ലെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്.​ റാം​പ്, ലി​ഫ്​​റ്റ്​ സൗ​ക​ര്യം കെ​ട്ടി​ട​ത്തി​ലി​ല്ല. ഇ​വ സ​ജ്ജീ​ക​രി​ക്കാ​നും നി​ല​വി​ൽ​ പ്ര​യാ​സ​മാ​ണ്. താ​ഴെ നി​ല​യി​ലെ ഒ.​പി​യി​ലേ​ക്കോ മ​റ്റോ മാ​റ്റി സ​ജ്ജീ​ക​രി​ക്കാ​നും സ​യ​മെ​ടു​ക്കും. നി​ല​വി​ലു​ള്ള ഒ.​പി മു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​തും അ​ശാ​സ്​​ത്രീ​യ​മാ​ണ്. അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്ക്​ മു​ക​ളി​ലെ​ത്താ​ൻ പ്ര​യാ​സ​മാ​കും. അ​തി​നാ​ൽ, നി​ർ​മാ​ണ​ത്തി​ലു​ള്ള പു​തി​യ ഒ.​പി ​േബ്ലാ​ക്ക്​ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്കു​​മാ​ത്ര​മേ ഇ​തി​ന്​ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വൂ. കെ​ട്ടി​ട​മ​ട​ക്കം സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ 50 ല​ക്ഷ​മാ​ണ്​ വ​ക​യി​രു​ത്തി​യ​തെ​ങ്കി​ലും ഇൗ ​തു​ക​ക്ക്​ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റ്, ജ​ല​വി​ത​ര​ണ പൈ​പ്പ്, വൈ​ദ്യു​തീ​ക​ര​ണം തു​ട​ങ്ങി​യ​വ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും ഫ​ണ്ട്​ വേ​ണം. അ​നു​വ​ദി​ച്ച ഒ​രു​കോ​ടി​യി​ൽ ശേ​ഷി​ക്കു​ന്ന 50 ല​ക്ഷം മെ​ഷീ​നും മ​റ്റും സ​ജ്ജീ​ക​രി​ക്കാ​നു​ള്ള​താ​ണ്. ഒ​ന്നി​ലേ​റെ ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ ഒ​രു​ക്ക​ണ​മെ​ങ്കി​ൽ തു​ക വേ​റെ വേ​ണ്ടി​വ​രും. ഡ​യാ​ലി​സി​സ്​ യൂ​നി​റ്റി​ന്​ ആ​വ​ശ്യ​മാ​യ​ ഡോ​ക്​​ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫി​നെ​യും മ​റ്റ്​ ജീ​വ​ന​ക്ക​ാ​രെ​യും നി​യ​മി​ക്കേ​ണ്ട​തു​ണ്ട്. ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്​​ട​ർ​മാ​രെ അ​നു​വ​ദി​ക്കു​മെ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മെ​ഡി​ക്ക​ൽ ​േകാ​ള​ജി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ, ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ൻ ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന്​ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി​വ​രും. നെ​ഫ്​​റോ​ള​ജി യൂ​നി​റ്റ്​ തു​ട​ങ്ങി​യാ​ൽ മാ​ത്ര​മേ ഡ​യാ​ലി​സി​സ്​ യൂ​നി​റ്റി​​െൻറ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​കൂ. നി​ല​വി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ യൂ​നി​റ്റു​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​വ​ി​ടെ ഇ​ത്​ എ​ത്ര​മാ​ത്രം പ്രാ​വ​ർ​ത്തി​ക​മാ​കു​​മെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story