Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 11:15 AM IST Updated On
date_range 10 Nov 2017 11:15 AM ISTബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയ നിർമാണം പ്രതിസന്ധിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയം കവാടവും കെട്ടിടവും പൂർത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ളിലെ പ്രതലത്തിെൻറ നിർമാണത്തിന് ഫണ്ടില്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. ബാലുശ്ശേരിയിലെ കായികപ്രേമികളുടെ ചിരകാല സ്വപ്നമായ ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിച്ചുകാണാൻ കായികപ്രേമികൾ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയ കെട്ടിടം നിർമിച്ചത്. മുൻ എം.പി ടി.എൻ. സീമയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷംരൂപ സ്റ്റേഡിയം കവാടത്തിനായും ചെലവഴിക്കുകയുണ്ടായി. മരപ്പലകകൾ പതിച്ചുള്ള പ്രതലമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനായുള്ള ഫണ്ട് ഗ്രാമ പഞ്ചായത്തിെൻറ ഭാഗത്തുനിന്നും ഉണ്ടാക്കേണ്ടതുണ്ട്. കായിക താരങ്ങളുടെ പരിശീലനത്തിനു മാത്രമല്ല ഭാവിയിൽ സംസ്ഥാന-ദേശീയ കായിക മത്സരങ്ങൾക്കുകൂടി സൗകര്യപ്പെടുംവിധം ഇൻഡോർ സ്റ്റേഡിയം സജ്ജമാക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം. ഫ്ലോറിൽ തൽക്കാലം ഗ്രിപ്പുള്ള ടൈലുകൾ പാകി ഇൻഡോർ സ്റ്റേഡിയം പൂർത്തിയാക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഭാവിയിലേക്കുകൂടി ഉപകാരപ്രദമാകുംവിധം സ്റ്റേഡിയത്തിെൻറ ഉൾഭാഗം നിർമിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഇതിനായി ലക്ഷങ്ങളുടെ ഫണ്ട് വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story