Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 11:17 AM IST Updated On
date_range 8 Nov 2017 11:17 AM ISTഗെയിൽ ഭൂമിപ്രശ്നം: കക്കാട് വില്ലേജിൽ ഇന്ന് മുതൽ ഹെൽപ് െഡസ്ക്
text_fieldsbookmark_border
ഗെയിൽ ഭൂമിപ്രശ്നം: കക്കാട് വില്ലേജിൽ ഇന്നു മുതൽ ഹെൽപ് െഡസ്ക് മുക്കം: ഗെയിൽ പദ്ധതി കടന്നുപോകുന്ന പത്തു സെൻറിൽ താഴെ ഭൂമിയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കക്കാട് വില്ലേജിൽ ബുധനാഴ്ച ഹെൽപ് െഡസ്ക് പ്രവർത്തിച്ച് തുടങ്ങുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെയും ജനപ്രതിനിധികളുടെയും വില്ലേജ് ഓഫിസർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാരശ്ശേരി പഞ്ചായത്തില്‍ പൈപ് ലൈന്‍ കടന്നുപോകുന്ന 98 ഭൂവുടമകളില്‍ 10 സെൻറില്‍ താഴെ മാത്രം ഭൂമിയുടെ അവകാശികളായുള്ളത് പത്തില്‍ താഴെ പേരാണ്. മുക്കം നഗരസഭയിലും കുറഞ്ഞ ഭൂവുടമകളാണ് ഈ ഗണത്തിലുള്ളത്. ഇവര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിെൻറ ഭാഗമായി അവരുടെ സ്ഥലവും വീടും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സ്‌കെച്ച് തയാറാക്കുകയും ഓരോരുത്തരുടെയും കേസ് വെവ്വേറെ എടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ആരെയെങ്കിലും വിട്ടുപോയിട്ടുെണ്ടങ്കിൽ ഒരാഴ്ചക്കകം ശ്രദ്ധയിൽപ്പെടുത്തി ചേർക്കാനുള്ള അവസരമുണ്ട്. പത്ത് സെൻറ് ഭൂമിയിൽ വീട്, കിണറുകൾ, മുറ്റം, തെങ്ങ്, കവുങ്ങ് നഷ്ടപ്പെടുന്നവർക്ക് പാക്കേജിലൂടെ പ്രത്യേക പരിഗണ സർക്കാർ നൽകും. ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകും. ചിലയിടങ്ങളിൽ ചട്ടപ്രകാരം 10 മീറ്ററിലാണ് ചാല് കീറുന്നത്. അതേസമയം, 20 മീറ്റർ കടന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ച് കുഴപ്പമില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കും. ഹെൽപ് െഡസ്കിെൻറ ചുമതല സബ്കലക്ടർ തമിഴ്നാട് വി. വിഘ്നേശ്വരിക്കാണ് . ഡെപ്യൂട്ടി കലക്ടർമാർ, കോഴിക്കോട് തഹസിൽദാർ, അസി. വില്ലേജ് ഓഫിസർമാർ എന്നിവരും സഹായിക്കും. ഒരാഴ്ചകം നടപടികൾ പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കും. പ്രധാന ചർച്ച യോഗത്തിനുശേഷം വീണ്ടും കലക്ടർ കാരശ്ശേരി പഞ്ചായത്ത് ഒാഫിസിലെ പ്രത്യേക മുറിയിൽ യോഗം ചേർന്ന് പത്തിൽ താഴെ സെൻറ് ഭൂമി നഷ്ടപ്പെടുന്നവരുമായി ചർച്ച നടത്തി. യോഗത്തിൽ പത്ത് സെൻറ് ഭൂമിയിൽ കൂടുതൽ നഷ്ടപ്പെടുന്നവർക്ക് വല്ല പാക്കേജുമുണ്ടോ എന്ന ചോദ്യത്തിന് കലക്ടർ വ്യക്തമായ മറുപടി നൽകിയില്ല. ഒരേ സര്‍വേ നമ്പറിലുള്ള ഭൂമിയില്‍ പൈപ്പിടുന്ന ഭാഗം ബുദ്ധിമുട്ടില്ലാത്ത വിധം ഭൂവുടമയുടെ സൗകര്യാര്‍ഥം ചെറിയ നീക്കുപോക്കു നടത്താന്‍ ഗെയിൽ തയാറാകുമെന്നും കലക്ടര്‍ പറഞ്ഞു. photo: MKMUC1 പത്ത് സെൻറ് ഭൂമി നഷ്ടപ്പെടുന്നവർക്കായി പാക്കേജ് കാരശ്ശേരി പഞ്ചായത്ത് ഹാളിൽ ജില്ല കലക്ടർ യു.വി. ജോസ് വിശദീകരിക്കുന്നു PRD പടവുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story