Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കയം അനധികൃത...

കക്കയം അനധികൃത റിസോർട്ട്​: റവന്യൂ വകുപ്പ്​ സ്​ഥലനിർണയം നടത്താൻ തയാറായിട്ടില്ല

text_fields
bookmark_border
ബാലുശ്ശേരി: കക്കയം അനധികൃത റിസോർട്ട് റവന്യൂ വകുപ്പ് സ്ഥലനിർണയം നടത്താൻ ഇനിയും തയാറായില്ല. കക്കയം റിസർവോയറിനടുത്ത് നിർമിച്ച റിസോർട്ടിലേക്ക് സർക്കാർ ഭൂമി കൈയേറിയാണ് റോഡ് നിർമിച്ചതെന്ന് നേരേത്ത ആരോപണം ഉയർന്നിരുന്നു. ഇതോടെ സ്ഥലം ഇറിഗേഷൻ വകുപ്പ് അധികൃതർ പരിശോധിച്ച് റോഡ് ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലത്തുകൂടിയാണെന്ന് വിലയിരുത്തുകയും ചെയ്തു. എന്നിട്ടും സ്ഥലനിർണയം നടത്താൻ റവന്യൂ വകുപ്പ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. കൂരാച്ചുണ്ട് വില്ലേജ് പരിധിയിൽ വരുന്ന സ്ഥലമാണിത്. പഞ്ചായത്തി​െൻറ അനുവാദമില്ലാതെ നിർമിച്ച റിസോർട്ടിനെതിരെ കൂരാച്ചുണ്ട് പഞ്ചായത്ത് റിസോർട്ട് ഉടമക്ക് വിശദീകരണ നോട്ടീസ് നൽകിയതിനെ തുടർന്ന് കെട്ടിടത്തി​െൻറ പ്ലാനും മറ്റു രേഖകളും പഞ്ചായത്തിൽ ഹാജരാക്കി പിഴ അടക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഹോംസ്റ്റേ എന്ന പേരിൽ തുടങ്ങിയ സ്ഥാപനം പിന്നീട് റിസോർട്ടായി ബോർഡ് വെച്ച് പ്രവർത്തനം നടത്തുകയായിരുന്നു. വീടി​െൻറ പേരിലാണ് പഞ്ചായത്തിൽ കെട്ടിടനികുതി അടച്ചുവന്നിരുന്നത്. റിസോർട്ട് നടത്തിപ്പിനായി ആവശ്യമായ ടൂറിസം വകുപ്പി​െൻറ അനുമതിയും ലഭ്യമായിരുന്നില്ല. റിസോർട്ടായി മാറിയതിനുശേഷമുള്ള ആറു വർഷത്തോളമുള്ള പിഴ ഇൗടാക്കാനാണ് പഞ്ചായത്ത് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story