Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി എന്നുനന്നാകും ഈ...

ഇനി എന്നുനന്നാകും ഈ ചുരം?

text_fields
bookmark_border
part one 1 *ആശങ്കകൾ ബാക്കി; വയനാട് ചുരം വളവുകളിൽ കുടുങ്ങി യാത്രക്കാരുെട ദുരിതം തുടരുന്നു എത്രപറഞ്ഞാലും ആരോട് പറഞ്ഞാലും ചുരത്തിലെ ദുരിതം അന്നും ഇന്നും ഒരുപോലെ തന്നെ. അടിയന്തര യോഗങ്ങൾ ചേർന്ന് ഇന്നും ശരിയാകും നാളെ ശരിയാകുമെന്ന് അധികൃതർ പറയുന്നതല്ലാതെ ചുരം വളവുകളിൽ കുടുങ്ങാൻ വിധിക്കപ്പെടുകയാണ് വയനാടൻ ജനത. അറ്റകുറ്റപണി പോലും ആരംഭിക്കാതെ ക്വാറി വേസ്റ്റും മറ്റുമിട്ട് കണ്ണിൽപൊടിയിടുന്നത് ആവർത്തിക്കുന്നു. ക്വാറി വേസ്റ്റിലൂടെ പൂഴിക്കടകൻ സ്റ്റെലിൽ സാഹസികമായാണ് ബസുകളും മറ്റുവാഹനങ്ങളും ഇപ്പോൾ ചുരം കയറുന്നതും ഇറങ്ങുന്നതും. മഴപെയ്താൽ ചളിക്കുളമാകുകയും ചെയ്യും. ആകെ കൂടി വ്യൂപോയൻറിലെ വൈകുന്നേരങ്ങളിലെ പാർക്കിങ് നിരോധനം മാത്രമാണ് ഇപ്പോൾ നടപ്പായിട്ടുള്ളത്. മറ്റെല്ലാം പഴയതുപോലെ തന്നെയാണ്. എന്ന് ശരിയാകുമെന്ന ചോദ്യം മാത്രം ബാക്കി. രണ്ടു മാസങ്ങൾക്കു മുമ്പ് 'മാധ്യമം' പ്രസിദ്ധീകരിച്ച 'ചുരം കയറുന്ന ആശങ്കകൾ' എന്ന ലേഖനപരമ്പരക്കു ശേഷം ചുരം റോഡ് നന്നാക്കിയെടുക്കുന്നതി​െൻറ ആവശ്യകതകൾ പല ഭാഗങ്ങളിൽ നിന്നും ചർച്ച ചെയ്യപ്പെട്ടുവെങ്കിലും താമരശ്ശേരി ചുരത്തി​െൻറ ഇന്നത്തെ അവസ്ഥ പഴയതിനെക്കാളും വളരെ മോശമാണ്. പൊട്ടിത്തകർന്ന ചുരം റോഡിൽ ഹെയർപിൻ വളവുകളിൽ രൂപപ്പെട്ട വൻകുഴികളിൽ പെട്ട് നിശ്ചലമാകുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത തടസ്സം അധികൃതരുടെ നിസ്സംഗത വിളിച്ചോതുന്നതാണ്. വയനാടിനോട് ചേർന്ന് കിടക്കുന്നതാണെങ്കിലും ചുരം റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് 50 കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് കലക്ടറേറ്റിലാണ്. ഒരു ജില്ലയിലേക്കുള്ള പ്രധാന വഴിയും രണ്ടു സംസ്ഥാനങ്ങളിലേക്കുള്ള ദേശീയപാത കടന്നുപോകുന്നതുമായ ചുരം റോഡി​െൻറ ഇന്നത്തെ അവസ്ഥ വളരെ ശോച്യമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ചു ഇപ്രാവശ്യം കനത്ത മഴ ചുരം പ്രദേശത്തു പെയ്തപ്പോൾ റോഡുകൾ പലയിടത്തും ഇടിയുകയും ഒഴുകിപ്പോകുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ യാത്രാതടസ്സം വളരെ വലുതായിരുന്നു. ചുരം വളവുകളിൽ ഉണ്ടായ വൻഗർത്തങ്ങളിൽ പെട്ട് ചരക്കുലോറികളും വലിയ ബസുകളും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവാതെ ഉണ്ടാക്കിയ കുരുക്കുകളിൽപെട്ട് ജീവിതയാത്രയുടെ വിലപ്പെട്ട സമയം ഹോമിക്കപ്പെട്ടവർ ഏറെയാണ്. സഞ്ചാരികളും യാത്രക്കാരും ഉദ്യോഗസ്ഥരും സമയത്തിനെത്താൻ കഴിയാതെ സ്വയം പഴിക്കുമ്പോൾ ഒരു ജോലി എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചു പി.എസ്‌.സി പോലുള്ള പരീക്ഷകൾ എഴുതാൻ കഴിയാതെപോയ ഉദ്യോഗാർഥികളും നിരവധിയാണ്. ഇതിനേക്കാൾ ഭീകരമായിരുന്നു വഴിയിൽ പെട്ടുപോകുന്ന ആംബുലൻസുകളിലെ രോഗികളുടെയും ബന്ധുക്കളുടെയും അവസ്ഥ. 79 ലക്ഷം രൂപ പാസായിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതി കിട്ടാത്തത് അറ്റകുറ്റ പണി തുടങ്ങാൻ വൈകുന്നു 79 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന്; എന്നാൽ അറ്റകുറ്റപണി തുടങ്ങിയില്ല സംസ്ഥാന സർക്കാർ 79 ലക്ഷം രൂപ ചുരത്തിലെ അറ്റകുറ്റ പണികൾക്കുവേണ്ടി അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതി കിട്ടാത്തത് കാരണം പണി തുടങ്ങാൻ കഴിയാതെ കിടക്കുകയാണ്. ഏറ്റവും ചുരുങ്ങിയത് ഒരു മാസമെങ്കിലും കഴിയണം ഇന്നത്തെ അവസ്ഥയിൽ പ്രവൃത്തി തുടങ്ങാൻ. ഈ പണം തന്നെ വളവുകളിലെ ഗർത്തങ്ങൾ നികത്തി പൂർവസ്ഥിതിയിലാക്കാൻ വേണ്ടിയാണത്രെ. എന്നാൽ, ഇതിനേക്കാൾ അത്യാവശ്യമായിട്ടുള്ളത് ഇൻറർലോക്ക് ചെയ്യാത്ത വളവുകൾ വീതി കൂട്ടി കട്ടവിരിക്കുക എന്നതാണ്. ഈ പ്രവൃത്തി നടക്കാത്ത ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട് എന്നീ വളവുകളിലാണ് ഗർത്തങ്ങളുണ്ടായിട്ടുള്ളത്. വളവുകൾ വീതികൂട്ടി കട്ട പതിക്കുന്നതിനുള്ള നിർദേശങ്ങൾ പലതവണയായി ദേശീയപാത വിഭാഗം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. എന്നാൽ, തീരെ അത്യാവശ്യമില്ലാത്ത ലക്കിടി മുതൽ ചുണ്ടേൽ വരെയുള്ള ദേശീയപാത നവീകരണത്തിന് 20 കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റോഡുകൾ വീതികൂട്ടി ബന്ധപ്പെട്ട പണികൾ തുടങ്ങാൻ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത് വനംവകുപ്പിൽ നിന്നും അനുമതി നേടിയെടുക്കുന്നതിനാണ്. ദേശീയപാതയിൽ ഒടുങ്ങാക്കാട് മുതൽ മുത്തങ്ങ വരെയുള്ള റോഡ് വീതികൂട്ടുന്നതി​െൻറ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത് ചുരത്തിലൂടെ എത്ര പ്രാവർത്തികമാവും എന്ന് കണ്ടറിയണം. ഡ്രൈവർമാരെയും യാത്രക്കാരെയും വലച്ച് ഏഴു വളവുകൾ ചുരത്തിലെ ഒമ്പതു മുടിപ്പിൻ വളവുകളിൽ മൂന്നെണ്ണം മാത്രമേ കട്ട പതിച്ചിട്ടുള്ളൂ. വീതികൂട്ടി കട്ട പതിച്ചതിനാൽ ഈ വളവുകൾ വളരെ കാലമായി കേടുകൂടാതെ നിലനിൽക്കുന്നു. ബാക്കി വളവുകളത്രയും ഓരോ മഴക്കാലത്തിനു ശേഷവും അല്ലാതെയും യാത്ര തന്നെ ദുസ്സഹമാവും വിധത്തിലാണുള്ളത്. ഇതിൽ കൂടുതൽ ദുഷ്കരം ഏഴാം വളവിലാണ്. മറ്റു വളവുകളെ അപേക്ഷിച്ചു അൽപം ഉയരക്കൂടുതലിലാണുള്ളത്. ഏഴാം വളവിൽ ഇതിനകം തന്നെ നിരവധി തവണയാണ് മൾട്ടി ആക്സിൽ ബസുകളും വലിയ ഭാരമുള്ള ചരക്കു ലോറികളും കുടുങ്ങിയിട്ടുള്ളത്. ഇക്കഴിഞ്ഞ പെരുംമഴയിൽ ഏഴാം വളവിനു മുകളിൽ നിന്നുത്ഭവിക്കുന്ന നീർച്ചാൽ കുത്തിയൊഴുകി വളവി​െൻറ മധ്യഭാഗം ഒലിച്ചുപോയി. ഓരോ വാഹനവും വളരെ പ്രയാസപ്പെട്ടായിരുന്നു തുടർന്ന് മുന്നോട്ടു നീങ്ങിയത്. ഒരേ ദിവസം തന്നെ മൂന്നും നാലും വാഹനങ്ങൾ വരെ ഇൗ വളവിൽ കുടുങ്ങിപോയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസ് കുടുങ്ങി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടത് ഇവിടെയാണ്. ബസ് കുടുങ്ങിയ ഉടൻ തന്നെ അതി​െൻറ പിൻവശത്തായി ഓടിക്കൊണ്ടിരുന്ന ഒരു കാർ കത്തിനശിച്ചു ഇവിടെ നിന്നത് ബസുകൾ നീക്കം ചെയ്യാൻ തടസ്സമായി. െക്രയിൻ സർവിസും മൊബൈൽ വർക് ഷോപ്പും വേണം കോഴിക്കോട് ജില്ല കലക്ടർ ചുരം റോഡ് നന്നാക്കുന്നതിനും അമിതഭാരമുള്ള വാഹനങ്ങൾ നിരോധിക്കുന്നതിനും ഉത്തരവിറക്കിയതിനെ തുടർന്ന് വലിയ ഭാരമുള്ള ചരക്കു ലോറികളുടെ സഞ്ചാരം കുറഞ്ഞിരുന്നു. ഇതുമൂലം യാത്രാതടസ്സങ്ങൾക്കു കുറവ് വരുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷമാണ് വളവുകളിൽ മുമ്പത്തേക്കാളും കുഴികൾ രൂപപ്പെട്ടതും തുടർച്ചയായി ഗതാഗത തടസ്സമുണ്ടായതും. ചുരത്തിൽ ഒരു െക്രയിൻ സർവിസും മൊബൈൽ വർക് ഷോപ്പും വേണമെന്ന ആവശ്യം ശക്തമാണ്. ചുരത്തിൽ നേരത്തേയുണ്ടായിരുന്ന ക്രെയിൻ സർവിസ് പിന്നീട് എവിടേക്കോ മാറ്റുകയായിരുന്നു. റോഡി​െൻറ അറ്റകുറ്റപ്പണികളും മറ്റും ചെയ്യേണ്ടത് പി.ഡബ്ല്യു.ഡി റോഡ് (ദേശീയപാതാ അതോറിറ്റി) വിഭാഗത്തിനാണെങ്കിലും എല്ലാവരും പരസ്പരം പഴിചാരി സമയം നീട്ടിക്കൊണ്ടുപോകുകയാണ്. പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കും ആറാം വളവും എട്ടാം വളവും മൂന്നാം വളവും ആകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വളവുകളിലെ കുഴികളിൽ കുടുങ്ങി യാത്ര ദുഷ്കരമാകുന്നതിനെ തുടർന്ന് കുഴിയടക്കുന്നതിനുള്ള താൽക്കാലിക ശ്രമങ്ങളാണ് ഇതിനിടെ നടന്നിട്ടുള്ളത്. മൂന്നാം വളവിൽ കർണാടകയിൽനിന്നുള്ള ടൂറിസ്റ്റ് ബസ് കുടുങ്ങി ആറര മണിക്കൂർ യാത്രാതടസ്സം നേരിട്ടതിനെ തുടർന്ന് അടിവാരത്തുനിന്നും കൊണ്ട് വന്ന മെക്കാനിക്കുകൾ നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതിക്കാരുടെയും സഹായത്തോടെ ബസ് നീക്കി. പിന്നീട് ഈ കുഴികളിൽ മെറ്റൽ ഇട്ടു കുഴി തൂർക്കുകയായിരുന്നു. എന്നാൽ, മെറ്റൽ മുഴുവൻ ഇളകി വീണ്ടും രൂപപ്പെട്ടത് വൻകുഴികളാണ്. മൂന്നാം വളവിൽ രൂപപ്പെട്ട കുഴിയടക്കുന്നതി​െൻറ ഭാഗമായി മെറ്റൽ ഇറക്കിയത് പിന്നീടങ്ങോട്ടുള്ള യാത്ര ദുഷ്കരമാക്കുകയും അവസാനം മെറ്റൽ മാറ്റുകയുമാണുണ്ടായത്, ഇതേപോലെ ഏഴാം വളവിലെ വൻ ഗർത്തങ്ങൾ ക്വാറി വെസ്റ്റ് കൊണ്ടുവന്നിട്ടു നികത്തി. എന്നാൽ, മഴമാറി വെയിൽ പരന്നതോടെ ആകെ പൊടിപടലമായി വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഇത്തരം പ്രവൃത്തികൾ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ ചുരം വളവുകൾ മുഴുവൻ പൊടിപൂരമാണ്. ബൈക്ക് യാത്രക്കാരാണ് ഇതുമൂലം കൂടുതൽ കഷ്ടപ്പെടുന്നത്. 'നോ പാർക്കിങ്' ഇപ്പോഴും അനിശ്ചിതത്വത്തിൽ ചുരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കുക എന്നതാണ് ഇപ്പോൾ നടപ്പാക്കപ്പെട്ട ഏക പരിഷ്കരണം. വ്യൂപോയൻറിൽ വൈകുന്നേരങ്ങളിൽ വളൻറിയർമാർ ഇടപ്പെട്ട് വാഹന പാർക്കിങ് ഒഴിവാക്കുന്നുണ്ട്. എന്നാൽ, വാഹന പാർക്കിങ് നിരോധനം പ്രഖ്യാപിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പാതിവഴിയിലാണ്. ഒരു 'നോ പാർക്കിങ്' ബോർഡ് പോലും ചുരത്തിൽ വെച്ചിട്ടില്ലെന്നതാണ് വസ്തുത. ചുരത്തിലെ പാർക്കിങ് നിരോധനത്തെ കുറിച്ച് വാർത്തകൾ വരുമ്പോഴും വ്യൂപോയൻറിൽ കാണാൻ വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടുന്ന സ്ഥലത്തെ കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ലക്കിടി ബസ്‌സ്റ്റോപ്പിന് പിറകുവശത്തു പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസ് വക സ്ഥലമുണ്ടെങ്കിലും അത് േകസിൽ പെട്ട് കിടക്കുകയാണത്രെ. ചർച്ചിന് മുന്നിലുള്ള സ്ഥലം നിർദേശിക്കപ്പെട്ടുവെങ്കിലും അത് വയൽ ഭൂമിയായതിനാൽ നികത്താൻ കഴിയില്ല. ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്നത് പഴയ ഓയിൽഫാക്ടറിയോടു ചേർന്ന സ്ഥലമാണ്. ഇവിടെ നിന്നും ചുരം വ്യൂ പോയൻറിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. പകരം സംവിധാനമേർപ്പെടുത്താതെ എടുത്തുചാടി വാഹന പാർക്കിങ് നിരോധിക്കുന്നത് പ്രാവർത്തികമാവുകയില്ല. കോഴിക്കോട് നടന്ന ചുരം വികസന യോഗത്തിൽ വൈത്തിരി പഞ്ചായത്ത് പ്രതിനിധികൾ സംബന്ധിച്ചിരുന്നില്ല. യോഗത്തെ കുറിച്ച് പഞ്ചായത്തിനെ അറിയിക്കാത്തതാണ് കാരണം. പാർക്കിങ്ങിന് സ്ഥലം നോക്കുന്ന ലക്കിടി വൈത്തിരി പഞ്ചായത്തിലാണ്. പഞ്ചായത്തി​െൻറ സഹകരണം ഇല്ലാതെ പാർക്കിങ്ങിന് സ്ഥലം കണ്ടെത്താനാവുകയില്ല. ലക്കിടിയിൽ പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസി​െൻറ സ്ഥലവുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യ വ്യക്തിക്കനുകൂലമായി കോടതി വിധി വന്നതുമൂലം ആ സ്ഥലം പാർക്കിങ്ങിന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. --സെയ്ദ് തളിപ്പുഴ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story