Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 11:08 AM IST Updated On
date_range 6 Nov 2017 11:08 AM ISTബന്ധുക്കെള തേടി അബ്ദുറഹ്മാനെത്തി, അരനൂറ്റാണ്ടിനുശേഷം
text_fieldsbookmark_border
വെങ്ങപ്പള്ളി (വയനാട്): ഒടുവിൽ 50 വർഷത്തിനുശേഷം ഉറ്റവേരയും ഉടയവേരയും തേടി അബ്ദുറഹ്മാനെത്തി. മൂന്നു സഹോദരിമാരുടെയും അവരുടെ ബന്ധുക്കളുടെയും സ്നേഹത്തണലിൽ എത്തിയതിെൻറ സന്തോഷത്തിലാണ് ഇന്ന് വയനാട് വെങ്ങപ്പള്ളി സ്വദേശി കീഴ്പുറം അബ്ദുറഹ്മാൻ എന്ന 71ക്കാരൻ. 1964ൽ അബ്ദുറഹ്മാൻ 18 വയസ്സ് പ്രായമുള്ളപ്പോഴാണ് വീട്ടിലെ സാഹചര്യങ്ങൾക്കിടയിൽ ജോലിതോടി ആരുമറിയാതെ നാടുവിട്ടത്. അന്ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് മുക്കിലായിരുന്നു അബ്ദുറഹ്മാെൻറ കുടുംബം താമസിച്ചിരുന്നത്. നാടുവിട്ടശേഷം കുറേക്കാലം ബംഗളൂരുവിലും മംഗാലാപുരത്തും ചെറിയ ജോലികൾ ചെയ്ത ഇദ്ദേഹം അഞ്ചുവർഷത്തോളം സൗദി അേറബ്യയിലും ജോലിചെയ്തു. അപ്പോഴും വീട്ടുകാരുമായോ നാട്ടുകാരുമായോ ബന്ധപ്പെട്ടിരുന്നില്ല. പ്രവാസ ജീവിതത്തിനുശേഷം തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് പൊള്ളാച്ചിയിലെ ആനമലയിൽ കച്ചവടം ചെയ്തു സ്ഥിരതാമസമാക്കി. ദിവസങ്ങൾക്ക് മുമ്പ് എരുമാട് സ്വദേശി മുജീബ്, കുന്നംമ്പറ്റ സ്വദേശി അമീർ എന്നിവർ കച്ചവടാവശ്യവുമായി പൊള്ളാച്ചിയിൽ എത്തിയപ്പോഴാണ് മലയാളിയായ അബ്ദുറഹ്മാനെ പരിചയപ്പെടുന്നത്. തനിക്ക് വയനാട്ടിൽ ബന്ധുകളുണ്ടെന്ന വിവരവും വർഷങ്ങളായി ഇവരുമായി യാതാരുബന്ധവുമില്ലെന്ന കാര്യവും അബ്ദുറഹ്മാൻ ഇവരെ അറിയിച്ചു. നാട്ടിലെത്തിയ ഇവർ തങ്ങളുടെ സുഹൃത്തുക്കൾ വഴിയാണ് വെങ്ങപ്പള്ളിയിലുള്ള അബ്ദുറഹ്മാെൻറ ബന്ധുവും വെങ്ങപ്പള്ളി പഞ്ചായത്തംഗവുമായ പനന്തറ മുഹമ്മദിനെ വിവരം അറിയിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ബന്ധുകൾ കഴിഞ്ഞദിവസം പൊള്ളാച്ചിയിൽ പോവുകയും അബ്ദുറഹ്മാനെ കണ്ടു വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തെൻറ ജന്മനാട്ടിൽ തിരിച്ചെത്തിയ അബ്ദുറഹ്മാന് സഹോദരിമാരും കുടുംബാംഗങ്ങളും ചേർന്ന് വലിയ സ്വീകരണമാണ് നൽകിയത്. നാടുവിട്ടശേഷം പിതാവും മാതാവും സഹോദരങ്ങളും മരണപ്പെട്ട അബ്ദുറഹ്മാന് ഇപ്പോൾ മൂന്നു സഹോദരിമാരും ഇവരുടെ ബന്ധുകളുമാണ് ഇവിടെയുള്ളത്. വർഷങ്ങൾക്കുശേഷം ബന്ധുക്കളെയും സഹോദരിമാരേയും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. - SUNWDL18 അബ്ദുറഹ്മാൻ സഹോദരിമാരോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story