Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 11:08 AM IST Updated On
date_range 6 Nov 2017 11:08 AM ISTകേന്ദ്ര^കേരള സർക്കാറുകൾക്ക് വയനാടിനോട് ചിറ്റമ്മനയം ^രമേശ് ചെന്നിത്തല
text_fieldsbookmark_border
കേന്ദ്ര-കേരള സർക്കാറുകൾക്ക് വയനാടിനോട് ചിറ്റമ്മനയം -രമേശ് ചെന്നിത്തല കേന്ദ്ര-കേരള സർക്കാറുകൾക്ക് വയനാടിനോട് ചിറ്റമ്മനയം -രമേശ് ചെന്നിത്തല *പടയൊരുക്കം ജാഥക്ക് ജില്ലയിൽ ഊഷ്മള സ്വീകരണം മാനന്തവാടി: കേന്ദ്ര-കേരള സർക്കാറുകൾ വികസന കാര്യത്തിൽ വയനാടിനോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പടയൊരുക്കം ജാഥക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർ-വയനാട്-നഞ്ചൻകോഡ് റയിൽവേ, വയനാട് മെഡിക്കൽ കോളജ്, ശ്രീചിത്തിര മെഡിക്കൽ സെൻറർ തുടങ്ങി യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ച ജനക്ഷേമ -വികസന പദ്ധതികളോട് എൽ.ഡി.എഫ് സർക്കാർ മുഖംതിരിഞ്ഞു നിൽക്കുകയാണ്. തലശ്ശേരി-മൈസൂരു റെയിൽവേക്ക് യു.ഡി.എഫ് എതിരല്ല. കാർഷിക വിലത്തകർച്ചയും വിള തകർച്ചയും കാരണം കാർഷിക മേഖല പൂർണമായും തകർന്നിട്ടും സർക്കാറിന് അനക്കമില്ല. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനുശേഷം ഒരു ആദിവാസിക്കും ഒരു സെൻറ് ഭൂമിപോലും നൽകിയിട്ടില്ല. വികസന കാര്യത്തിൽ കേന്ദ്ര-കേരള സർക്കാറുകൾക്ക് താൽപര്യമിെല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിൽ രണ്ട് മന്ത്രിമാർ മുമ്പ് രാജിവെച്ചിരുന്നു. ഇപ്പോൾ മന്ത്രി തോമസ് ചാണ്ടി ക്യൂവിലാണ്. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ്. നല്ല ആശയമായ ജി.എസ്.ടി തെറ്റായി നടപ്പിലാക്കിയതുമൂലം ജനങ്ങളെ മോദി സർക്കാർ ബുദ്ധിമുട്ടിലാക്കി. കേന്ദ്ര സർക്കാറിെൻറ സാമ്പത്തിക നയത്തെ തുടർന്ന് ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക തകർച്ച നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എം.ഐ. ഷാനവാസ്, മുൻ മന്ത്രിമാരായ കെ.പി. മോഹനൻ, പി.കെ. ജയലക്ഷ്മി, എം.എൽ.എമാരായ സി. മമ്മൂട്ടി, ഐ.സി. ബാലകൃഷ്ണൻ, നേതാക്കളായ ജോണി നെല്ലൂർ, വി.ഡി. സതീശൻ, ഷാനിമോൾ ഉസ്മാൻ, കെ.കെ. അബ്രഹാം, കെ. സുധാകരൻ, പി.പി.എ. കരീം, ഏച്ചോം ഗോപി, എം.സി. സെബാസ്റ്റ്യൻ, പ്രവീൺ തങ്കപ്പൻ, അഡ്വ. എൻ. ജവഹർ, എം.ജി. ബിജു, സി. അബ്ദുൽ അഷ്റഫ് എന്നിവർ സംസാരിച്ചു. മാനന്തവാടിയിലെ പരിപാടിക്കുശേഷം ബത്തേരിയിലെ സ്വീകരണ പരിപാടിയും തുടർന്ന്, കൽപറ്റയിൽ നടന്ന സമാപന പൊതുയോഗത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തു. ഇവിടങ്ങളിലെല്ലാം ആയിരങ്ങളാണ് പരിപാടിക്കായി എത്തിയത്. SUNWDL13പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ സംസാരിക്കുന്നു SUNWDL12 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനന്തവാടിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു പ്രവാചകനിന്ദ നടത്തിയ സി.പി.എം മാപ്പ് പറയണം -രമേശ് ചെന്നിത്തല മാനന്തവാടി: ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽനിന്നും ഊർജം ഉൾക്കൊണ്ടവർക്ക് പിന്തുണ നൽകരുതെന്ന ഗെയിൽ സമരക്കാരെ പരാമർശിച്ചു കൊണ്ടുള്ള സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പ്രസ്താവന തികഞ്ഞ പ്രവാചകനിന്ദയാണെന്നും ഇക്കാര്യത്തിൽ സി.പി.എം മാപ്പുപറയാൻ തയാറാവണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജില്ല കമ്മിറ്റി പിരിച്ചുവിടാൻ സി.പി.എം തയാറാവണം. പടയൊരുക്കത്തിെൻറ ഭാഗമായി വയനാട്ടിലെത്തിയ രമേശ് ചെന്നിത്തല മാനന്തവാടിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അഞ്ചാം നൂറ്റാണ്ടോ എട്ടാം നൂറ്റാണ്ടോ പ്രതിപാദിക്കാതെ പ്രവാചകൻ മുഹമ്മദ് നബി പ്രബോധന ദൗത്യം നിർവഹിച്ച ഏഴാം നൂറ്റാണ്ട് പ്രതിപാദിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്. ആര് ചെയ്യുന്നുവെന്ന് നോക്കിയല്ല സർക്കാർ സമരത്തെ സമീപിക്കേണ്ടത്. അവർ ഉന്നയിക്കുന്ന വിഷയത്തെ നോക്കിയാണ്. ബുദ്ധദേവ് ഭട്ടാചാര്യയാവാനാണ് പിണറായിയുടെ ശ്രമം. ഗെയിൽ വിഷയത്തിൽ ചർച്ച പരാജയപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ചർച്ചക്ക് വിളിച്ചിട്ടും ഏകാധിപതിയുടെ സ്വരമാണ് പിണറായി ഉയർത്തിയത്. തിങ്കളാഴ്ച പടയൊരുക്കത്തിെൻറ ഭാഗമായുള്ള മുക്കത്തെ സ്വീകരണ പരിപാടിക്കുശേഷം സമരത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുമെന്നും സമരത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതിക്കാരെ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ച സാഹചര്യത്തിൽ യു.ഡി.എഫും ചർച്ചയിൽ പങ്കെടുക്കുമെന്ന് എം.ഐ. ഷാനവാസ് എം.പി അറിയിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജോണി നെല്ലൂർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story