Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 11:08 AM IST Updated On
date_range 6 Nov 2017 11:08 AM ISTആനപ്പാറ ആശുപത്രി ശുചീകരിച്ചു
text_fieldsbookmark_border
കുന്ദമംഗലം: സഹകരണ വാരാഘോഷത്തിെൻറ ഭാഗമായി കുന്ദമംഗലം കോഒാപറേറ്റിവ് റൂറൽ ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും കുന്ദമംഗലം ആനപ്പാറ ആശുപത്രിയും പരിസരവും ശുചീകരിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.കെ. സീനത്ത്, കെ. ശ്രീധരൻ, എം. ധർമരത്നൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. സുരേഷ്ബാബു, ഡോ. സന്ധ്യ കുറുപ്പ് എന്നിവർ സംസാരിച്ചു. സി. പ്രമോദ്, ജനാർദനൻ കളരിക്കണ്ടി, വിനീത, പി. ബാലൻ നായർ, ശൈലജ എന്നിവർ നേതൃത്വം നൽകി. kp+ku മലർവാടി ലിറ്റിൽ സ്കോളർ ചേമഞ്ചേരി: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിെൻറ അത്തോളി ഏരിയതല മത്സരം പറമ്പത്ത് തക്ഷശില സ്കൂളിൽ നടന്നു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ യഥാക്രമം: ഹൈസ്കൂൾ വിഭാഗം: എം.വി. അമൽജിത്ത് (ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്), ഫാത്തിമ നടുക്കണ്ടി താഴെ (ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്), എച്ച്. മുഹമ്മദ് ഷാമിൽ (ജി.വി.എച്ച്.എസ്.എസ് അത്തോളി). യു.പി വിഭാഗം: പി. ശ്രുതി (ആർ.എ.കെ.എം.യു.പി.എസ് പറമ്പത്ത്), മുഹമ്മദ് സുഹൈൽ (ചീക്കിലോട് എ.യു.പി.എസ്), എസ്.എൻ. നന്ദന (ആർ.എ.കെ.എം.യു.പി.എസ് പറമ്പിൽ). എൽ.പി വിഭാഗം: ഡി. എയ്ഷ ദിയ (എ.എം.എൽ.പി.എസ് തോരായി), കെ.ഒ. അലൻചന്ദ്ര (ചീക്കിലോട് എ.യു.പി.എസ്), സി. അലൻ. ഷംസുദ്ദീൻ പറമ്പത്ത്, മുനീബ അത്തോളി, സാഹിറ റബീഹ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി എം.പി. മുഹമ്മദ് അഷ്റഫ് സമ്മാനവിതരണം നടത്തി. മലർവാടി ഏരിയ രക്ഷാധികാരി വി.ടി. മൂസക്കോയ അധ്യക്ഷത വഹിച്ചു. ഏരിയ കോഒാഡിനേറ്റർ അബ്ബാസ് പറമ്പത്ത് സ്വാഗതവും ടീൻ ഇന്ത്യ കോഒാഡിനേറ്റർ ഇൽയാസ് കൊണ്ടന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story