Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.​െഎ വിദ്യാർഥിയെ...

എസ്​.​െഎ വിദ്യാർഥിയെ മർദിച്ച സംഭവം: കെ.ഡി.എഫ്​ മാർച്ച്​ നടത്തി

text_fields
bookmark_border
കോഴിക്കോട്: പ്ലസ് ടു വിദ്യാർഥി അജയ്യെ മർദിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് എസ്.െഎക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം െചയ്തു. പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം എസ്.െഎക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിനെ മർദിച്ചത് ചോദ്യംചെയ്തതിനാണ് അജയ്യെ മർദിച്ചത്. സംഭവത്തിൽ എസ്.െഎയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസി​െൻറ ഗുണ്ടാരാജ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ടി.പി. ഭാസ്കരൻ, ജി. പ്രകാശ്, കെ. പ്രസാദ്, ദേവദാസ് കുതിരാടം, ചിത്തിര, സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story