Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയാള ഭാഷ വാരാചരണവും...

മലയാള ഭാഷ വാരാചരണവും ആദിവാസി സാക്ഷരത പഠിതാക്കളുടെ സംഗമവും

text_fields
bookmark_border
കൽപറ്റ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല സാക്ഷരത മിഷനും സംയുക്തമായി മലയാള ഭാഷ വാരാചരണവും ആദിവാസി സാക്ഷരത പഠിതാക്കളുടെ സംഗമവും സംഘടിപ്പിക്കുന്നു. നവംബർ ആറിന് രാവിലെ 10ന് മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ അധ്യക്ഷത വഹിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാ ശശി മുഖ്യപ്രഭാഷണം നടത്തും. സാക്ഷരത ക്ലാസ് നടക്കുന്ന 300 ആദിവാസി കോളനികൾക്കുള്ള റേഡിയോ വിതരണോദ്ഘാടനം ജില്ല പഞ്ചായത്തംഗം ഓമന ടീച്ചർ നിർവഹിക്കും. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ കേരളപ്പിറവി ദിന സന്ദേശവും ജില്ല ൈട്രബൽ ഓഫിസർ പി. വാണിദാസ് മലയാള ഭാഷാ വാരാചരണ സന്ദേശവും നൽകും. സാക്ഷരത പഠിതാക്കൾ നാടൻപാട്ട്, വട്ടക്കളി, തുടി, ഞാറ്റുപാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കും. കമ്പനി കോർപറേഷൻ അസിസ്റ്റൻറ് മത്സര പരീക്ഷ പരിശീലനം കൽപറ്റ: പി.എസ്.സി നടത്തുന്ന കമ്പനി കോർപറേഷൻ അസിസ്റ്റൻറ് പരീക്ഷയിലേക്ക് അപേക്ഷിച്ച പട്ടികവർഗക്കാർക്ക് പരീക്ഷാ പരിശീലനം നൽകുന്നു. പി.എസ്.സിയുടെ 2017 ഒക്ടോബർ 13ലെ ഗസറ്റ് വിജ്ഞാപന പ്രകാരമുള്ള 399/17, 400/17 കാറ്റഗറി തസ്തികയിൽ അപേക്ഷിച്ചവരെയാണ് തെരഞ്ഞെടുക്കുക. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലുള്ളവർക്ക് കൽപറ്റ അമൃതിലും മാനന്തവാടി താലൂക്കിലുള്ളവർക്ക് മാനന്തവാടി ബിഷപ് ഹൗസിന് സമീപമുള്ള പട്ടികവർഗ തൊഴിൽ പരിശീലന കേന്ദ്രത്തിലുമാണ് പരിശീലനം. തെരഞ്ഞെടുക്കുന്നവർക്ക് ദിവസം 100 രൂപ സ്റ്റൈപൻഡും, പഠനോപകരണങ്ങൾ, പഠനസഹായി-ഗൈഡുകൾ എന്നിവയും നൽകും. യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം. പ്രായം 20നും 35നുമിടയിൽ. അപേക്ഷാ ഫോറം അമൃതിലും, എല്ലാ ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും ലഭിക്കും. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ നവംബർ 15 വൈകീട്ട് അഞ്ചിനകം അമൃതിൽ ലഭിക്കണം. ഇൻറർവ്യുൂ മുഖേനയായിരിക്കും തെരഞ്ഞെടുക്കുക. ഫോൺ:04936 202195. അപ്പീൽ ഹിയറിങ് കൽപറ്റ: ഉപജില്ലതലത്തിൽ നടന്ന ഗണിതശാസ്േത്രാത്സവത്തി​െൻറ അപ്പീൽ ഹിയറിങ് നവംബർ എട്ടിന് രാവിലെ 10ന് ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടത്തും. അപ്പീൽ നൽകിയ വിദ്യാർഥികൾ രാവിലെ ഒമ്പതിന് ജില്ല വിദ്യാഭ്യാസ ഓഫിസിൽ ഹാജരാകണം. ക്ലബുകളുടെ യോഗം കൽപറ്റ: സംസ്കാര കായിക യുവജനക്ഷേമ ജില്ലതല പ്ലാൻ തയാറാക്കുന്നതിനായി യൂത്ത് കോ ഓഡിനേറ്റർമാർ, ക്ലബുകൾ, വായനശാലകൾ, കായിക സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ യോഗം നവംബർ എട്ടിന് രാവിലെ 10ന് കലക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ചേരും. ക്ലബ് വായനശാല പ്രതിനിധികളും കായിക സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് േഗ്രഡിങ് സർട്ടിഫിക്കറ്റ് കൽപറ്റ: ഇരുപതിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് േഗ്രഡിങ് സർട്ടിഫിക്കറ്റ് ബാധകമാക്കി. തൊഴിലാളികൾക്ക് നൽകുന്ന മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, സേവന വേതന വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തി​െൻറ പ്രവർത്തന മികവിനാണ് േഗ്രഡ് നൽകുന്നത്. േഗ്രഡിനുള്ള അപേക്ഷ ഡിസംബർ 10 വരെ കൽപറ്റ ലേബർ ഓഫിസർക്ക് www.lc.kerala.gov.in എന്ന വിലാസത്തിൽ സമർപ്പിക്കാം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാകണം കൽപറ്റ: അവാസ് രജിസ്േട്രഷനുമായി ബന്ധപ്പെട്ട് വൈത്തിരി താലൂക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന മുഴുവൻ സ്ഥാപന ഉടമകളും കോൺട്രാക്ടർമാരും തൊഴിലാളികൾക്ക് വാടകക്ക് താമസ സൗകര്യം നൽകുന്ന വീട്ടുടമകളും തൊഴിലാളികളുടെ ആധാർ കാർഡ്, ൈഡ്രവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ ഏതെങ്കിലുമൊന്നി​െൻറ പകർപ്പ് സഹിതം വിവരങ്ങൾ ലഭ്യമാക്കണമെന്ന് ലേബർ ഓഫിസർ അറിയിച്ചു. ഫോൺ: 04936 205711. മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും കൽപറ്റ: ജില്ല സഹകരണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും നടത്തി. ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷ വീണ്ടെടുക്കാം എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി പ്രഭാഷണം നടത്തി. പി.എം. ജോസി​െൻറ ക്യാൻസർ പ്രതിരോധം എന്ന പുസ്തകം പി.കെ. ഗോപി ജില്ല സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ രാമനാഥിന് നൽകി പ്രകാശനം ചെയ്തു. ജോയൻറ് ഡയറക്ടർ കെ.പി. കേശവൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷിബു, അസിസ്റ്റൻറ് രജിസ്ട്രാർമാരായ അബ്ദുൽ റഷീദ്, ശ്രീവിദ്യ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കൽപറ്റ: പനമരം സെക്ഷൻ പരിധിയിൽ വരുന്ന കൈപാട്ടുകുന്ന്, എട്ടുകയം ഭാഗങ്ങളിൽ നവംബർ ആറ്, ഏഴ് തീയതികളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. ജില്ല ആസൂത്രണ സമിതി യോഗം കൽപറ്റ: ജില്ല ആസൂത്രണ സമിതി യോഗം നവംബർ 10ന് രാവിലെ 10ന് ജില്ല ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story