Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 11:11 AM IST Updated On
date_range 5 Nov 2017 11:11 AM ISTബാവലിയില്‍ വീണ്ടും കടുവയുടെ ആക്രമണം: മേയാന്‍ വിട്ട പോത്തിനെ കൊന്നു
text_fieldsbookmark_border
മാനന്തവാടി: കേരള- കർണാടക അതിർത്തിയായ- ബാവലിയിലും പരിസരപ്രദേശങ്ങളിലും കടുവ ആക്രമണം രൂക്ഷമാകുന്നു. രണ്ടുദിവസംമുമ്പ് പശുവിനെ തൊഴുത്തില്‍ കയറി കടിച്ചുകൊന്നതിനു പിറകെ ശനിയാഴ്ചയും കടുവയുടെ ആക്രമണമുണ്ടായി. ബാവലി പായ്മൂല ഷാനവാസിെൻറ പോത്തിനെയാണ് കടുവ ആക്രമിച്ചുകൊന്നത്. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെ വനാതിര്‍ത്തിക്കു സമീപം മേയാന്‍ വിട്ട പോത്തിനെ കടുവ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് ഓടി മറഞ്ഞുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി വ്യാഴാഴ്ചയായിരുന്നു പായ്മൂല സുരേഷിെൻറ എട്ടുമാസം ഗർഭിണിയായ പശുവിനെ കടുവ തൊഴുത്തില്‍ കയറി ആക്രമിച്ചുകൊന്നത്. ബാവലിയിലും പരിസര പ്രദേശങ്ങളായ ചാണമംഗലം, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണെന്നും കടുവ, ആന, പന്നി തുടങ്ങിയവ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പും ഈ പ്രദേശങ്ങളിൽ വന്യമൃഗാക്രമണം ഉണ്ടാവുകയും വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. SATWDL20 കടുവ കൊന്ന പോത്ത് കുടുംബശ്രീ സോപ്പ് നിർമാണത്തിന് സൗജന്യ പരിശീലനം നൽകുന്നു കൽപറ്റ: കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന വ്യക്തിഗത, ഗ്രൂപ് സോപ്പ് നിർമാണ യൂനിറ്റുകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ബ്രഹ്മഗിരി െഡവലപ്മെൻറ് സൊസൈറ്റി പാതിരിപ്പാലത്ത് 2017 നവംബർ ആറു മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9961568934, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ 9447841843. മാവോവാദി ഭീഷണി; ഞെട്ടൽ വിട്ടൊഴിയാതെ കൊടിയാടൻ മൊയ്തീൻ പൊഴുതന: മാവോവാദികളുടെ സ്ഥിരം സന്ദർശനത്തെ തുടർന്ന് വിട്ടൊഴിയാത്ത ഭീതിയിലാണ് പൊഴുതന മേൽമുറി സ്വദേശിയായ കൊടിയാടൻ മൊയ്തീെൻറ കുടുംബം. ആറുമാസത്തിനിടെ ഇതു രണ്ടാം തവണയാണ് മൊയ്തീൻറ വീട്ടിൽ മാവോവാദി സംഘങ്ങൾ എത്തുന്നത്. പാതിരാത്രിയിൽ തോക്കും യൂനിഫോമും ധരിച്ചെത്തി മൊയ്തീനെ ഭീഷണിപ്പെടുത്തിയ സംഘങ്ങൾ ഭക്ഷണം തേടിയാണ് എത്തിയിരുന്നത്. ഭക്ഷണവും വെള്ളവും നൽകുന്നതോടെ തൊട്ടടുത്ത വനത്തിലേക്ക് കടക്കുന്ന ഇവർ ഇതുവരെയായിട്ടും ഉപദ്രവിച്ചിട്ടിെല്ലന്നും ഞങ്ങൾ ഇനിയും വരുമെന്നു പറഞ്ഞാണ് പോയതെന്നും മൊയ്തീൻ പറയുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ പരിധിയോട് ചേർന്നുള്ള കുറിച്ച്യർമല വനത്തിന് സമീപത്താണ് മൊയ്തീനും കുടുംബവും താമസിക്കുന്നത്. വീടിനോട് ചേർന്ന് 500 മീറ്റർ അകലെ മേൽമുറി പ്രദേശത്ത് ചായകട നടത്തിയാണ് മൊയ്തീൻ കുടുംബം പോറ്റുന്നത്. കഴിഞ്ഞദിവസം രാത്രി ആറംഗ മാവോവാദി സംഘങ്ങൾ എത്തിയതിെൻറ അടിസ്ഥാനത്തിൽ മാവോവാദികളെ തേടി രാത്രിയിലും ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. SATWDL17 കൊടിയാടൻ മൊയ്തീൻ സംരംഭ സാധ്യതകൾക്ക് വഴിതുറന്ന് -ജെ.സി.ഐ സംരംഭക കൂട്ടായ്മ കൽപറ്റ: ജില്ലയിൽ സംരംഭക സാധ്യതകൾക്ക് വഴിതുറന്ന് ജൂനിയർ ചേംബർ ഇൻറർനാഷനൽ കൽപറ്റ ചാപ്റ്ററിെൻറ സംരംഭകരുടെ കൂട്ടായ്മ. ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജെ.സി. സോൺ പ്രസിഡൻറ് ദിലീപ് ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിസിനസ് മീറ്റിെൻറ ഭാഗമായി അഗ്മാർക്ക് സർട്ടിഫിക്കേഷനോടുകൂടിയ ഹണി, കലക്ടർ വിപണിയിൽ ഇറക്കി. കൽപറ്റ ചാപ്റ്റർ പ്രസിഡൻറ് അനൂപ് കിഴക്കേപ്പാട്ട്, െട്രയിനർമാരായ കെ.പി. രവീന്ദ്രൻ, സുബാഷ് ബാബു, അലി പള്ളിയാൽ, ചാർട്ടർ പ്രസിഡൻറ് ഇ.വി. അബ്രഹാം, ഡോ. ഷാനവാസ് പള്ളിയാൽ, ടി.എൻ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വയനാട്ടിലെ ആരോഗ്യരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിയായി മിംസ് മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ആസാദ് മൂപ്പനെ െതരഞ്ഞെടുത്തു. ഐ.എം.എ മുൻ പ്രസിഡൻറ് ഡോ. ഭാസ്കരൻ അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുത്തത്. വിവിധ ജില്ലകളിൽ നിന്നുള്ള സംരംഭകർക്കും വയനാട്ടിലെ സംരംഭക താൽപര്യമുള്ളവർക്കും ഇൻറർനാഷനൽ ഫർണിച്ചർ ഹബിെൻറ ഡയറക്ടർ രവീന്ദ്രൻ, ഗൂഗ്ൾ അക്കൗണ്ടൻറ് സ്ട്രാജിസ്റ്റ് അലൻ വി. മാത്യു എന്നിവർ േപ്രാജക്ടുകൾ അവതരിപ്പിച്ചു. സെമിനാറിൽ പങ്കെടുത്ത സംരംഭകർ വിവിധ പദ്ധതികൾ അവതരിപ്പിക്കുകയും സാങ്കേതിക വിവരങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. സമാപന ചടങ്ങിൽ മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ സമാപന വിലയിരുത്തലുകൾക്ക് നേതൃത്വം നൽകുയും പരിശീലകർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. SATWDL18 ജെ.സി.ഐ. കൽറ്റ ചാപ്റ്റർ നടത്തിയ ബിസിനസ് ടു ബിസിനസ് സെമിനാർ കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story