Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര താലൂക്ക്...

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സ്കാനിങ്​ സെൻററും എ.സി.ആർ ലാബും ആരംഭിക്കുന്നു

text_fields
bookmark_border
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ കെ.എച്ച്.ഡബ്ല്യു.ആർ.എസ് അഡ്വാൻസ് ക്ലിനിക്കൽ റിസർച ലാബും സി.ടി സ്കാൻ സ​െൻററും ആരംഭിക്കുന്നു. ആശുപത്രിയുടെ നിലവിലുള്ള കെട്ടിടത്തിൽതന്നെയാണ് ഇവ രണ്ടും പ്രവർത്തനമാരംഭിക്കുക. കെ.എച്ച്.ഡബ്ല്യൂ.ആർ.എസ് എം.ഡി ജി. അശോക്ലാൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ചു. രണ്ടു മാസത്തിനകം ഇവയുടെ പ്രവർത്തനം ആരംഭിക്കും. മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി സി. മുഹമ്മദ്, എ. കൃഷ്ണദാസ്, എച്ച്.എം.സി അംഗങ്ങൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പെരുവണ്ണാമൂഴിയിലെ ഡാം ബലപ്പെടുത്തൽ; ശുദ്ധജലവിതരണം തടസ്സപ്പെടും പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഡാം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങിയതിനാൽ സമീപ പഞ്ചായത്തുകളിൽ ഏഴു ദിവസത്തേക്ക് ശുദ്ധജല വിതരണം മുടങ്ങും. റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇപ്രൂവ്‌മ​െൻറ് പദ്ധതിയില്‍ (ഡ്രിപ്) ഉള്‍പ്പെടുത്തി 22.3 കോടി രൂപയുടെ നവീകരണമാണ് ലോകബാങ്ക് സഹായത്തോടെ നടക്കുന്നത്. സിമൻറ് ഗ്രൗട്ടിങ് നടത്തി ഡാം ബലപ്പെടുത്തലാണ് പ്രധാനമായും ജോലി. ഡാമി​െൻറ മുഖക്കല്ലുകള്‍ അടര്‍ന്നിടത്തെയും ഗാലറിയിലെയും അറ്റകുറ്റപ്പണി, റിസര്‍വോയറില്‍നിന്ന് മറ്റിടങ്ങളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടയാനുള്ള 13 എര്‍ത്ത് ഡാമുകളുടെ അറ്റകുറ്റപ്പണി, പദ്ധതി പ്രദേശത്തെ റോഡുകളുടെ നവീകരണം, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയവയാണ് മറ്റു പ്രവൃത്തികള്‍. ഡാമി​െൻറ വിവിധ ഭാഗത്തുനിന്ന് ഡ്രില്ലിങ് നടത്തിയെടുക്കുന്ന കോണ്‍ക്രീറ്റ് സാമ്പിളും പരിശോധിക്കുന്നുണ്ട്. 1962-ല്‍ തുടങ്ങിയ ജലസേചന പദ്ധതി 1973-ലാണ് ഭാഗികമായി കമീഷന്‍ ചെയ്തത്. 120 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ 1993-ലാണ് പൂർണമായി ജലവിതരണം തുടങ്ങിയത്. ജല അതോറിറ്റി ശുദ്ധജല വിതരണം നടത്തുന്ന ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിലാണ് ജലവിതരണം തടസ്സപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story