Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTഭരത് ജുൻജുൻ വാല 2nd
text_fieldsbookmark_border
ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വതന്ത്ര ജുഡീഷ്യറിയുടെ സ്ഥാനം സുവിദിതമാണ്. എന്നാൽ, മോദി സർക്കാർ സ്വതന്ത്ര ജുഡീഷ്യറിയുടെ നിലനിൽപിനെ ബാധിക്കുന്ന ഇടപെടലുകൾ വർധിപ്പിച്ചുകൊണ്ട് ജനാധിപത്യ വിശ്വാസികളിൽ ആശങ്കകളാണ് വിതക്കുന്നത്. ഒരു ഭരണകൂടത്തിന് സ്വന്തം തീരുമാനങ്ങൾ വീഴ്ചകൂടാതെ പ്രാവർത്തികമാക്കാൻ സ്വതന്ത്ര ജുഡീഷ്യറിയുടെ നിലനിൽപ് അനുപേക്ഷ്യമാണ്. ഭരണകർത്താക്കളെ വീഴ്ചകളിൽനിന്ന് രക്ഷിക്കാനും ജുഡീഷ്യറി തുണയാകും. എന്നാൽ, ഹൈകോടതിയിൽ മാത്രമല്ല, സുപ്രീംകോടതിയിലും ന്യായാധിപന്മാരെ നിയോഗിക്കുന്നതിൽ പ്രത്യേക റോൾ ലഭിക്കുന്നതിനുള്ള ചരടുവലികൾക്കാണ് മോദിയുഗത്തിൽ നാം സാക്ഷിയാകുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിന് സർക്കാറിന് അധികാരം നൽകുന്ന ജുഡീഷ്യൽ അപോയിൻമെൻറ് കമീഷൻ ആക്ട് എന്ന ചട്ടം മോദി സർക്കാർ ആവിഷ്കരിച്ചതിനു പിന്നിലെ ലക്ഷ്യം എടുത്തുകാേട്ടണ്ടതില്ല. ഇൗ ചട്ടം സുപ്രീംകോടതി തള്ളിയത് ശുഭസൂചനയായി കരുതാം. നൂറുശതമാനം സൂക്ഷ്മതയോടെയാകണം ന്യായാധിപ നിയമനങ്ങൾ. ബാർ കൗൺസിൽ, മെഡിക്കൽ കൗൺസിൽ, ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വേദികളിലെ പ്രഗല്ഭരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സമിതി ന്യായാധിപ നിയമനങ്ങൾ നടത്തുന്നതാകും അഭികാമ്യമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ആക്ടിലും മോദി സർക്കാറിെൻറ കൈകടത്തലുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വൻകിട കുത്തകകളുമായി ചങ്ങാത്തം പുലർത്താനുള്ള പ്രവണതയായിരുന്നു സാമ്പത്തിക ആഘാതത്തിെൻറ മറ്റൊരു കാരണം. ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിലെ സഹകരണ ബന്ധങ്ങളിലൂടെയാകണം രാഷ്ട്രങ്ങൾ അഭിവൃദ്ധി പ്രാപിക്കേണ്ടതെന്ന് ലോക സാമ്പത്തിക ഫോറം നിരവധി സന്ദർഭങ്ങളിൽ ഒാർമിപ്പിക്കുകയുണ്ടായി. ഇതിന് വിപരീതമായി ഇൗ സമ്പർക്കങ്ങളെ തകർക്കുന്ന മോദി സർക്കാറിെൻറ സമീപനം ദേശവ്യാപകമായി ചർച്ചചെയ്യപ്പെടുന്ന പരമാർഥമായി മാറിയിരിക്കുന്നു. സ്വന്തം പൗരജനങ്ങളെ വഞ്ചകരായി കാണുന്ന ഭരണകർത്താക്കൾക്ക് ക്ഷേമരാഷ്ട്ര സങ്കൽപം യാഥാർഥ്യമാക്കാൻ സാധിക്കുന്നതെങ്ങനെ? ജനങ്ങൾ കള്ളപ്പണത്തിെൻറ വമ്പൻ ഭാണ്ഡങ്ങൾ സൂക്ഷിക്കുന്നുവെന്ന മുൻവിധിയായിരുന്നു നോട്ടുനിരോധനത്തിനു പിന്നിലെ പ്രധാന പ്രേരണ. നോട്ടുനിരോധനം വന്നതോടെ കള്ളപ്പണക്കാരെക്കാൾ വെള്ളപ്പണക്കാർ വെട്ടിലാകുന്ന ദുരവസ്ഥ ഉടലെടുത്തു. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കേണ്ട ജി.എസ്.ടി നികത്താനാകാത്ത ദുരന്തമായി കലാശിച്ചു. ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്തപ്പെട്ടു. പ്രത്യാഘാത ഭയമില്ലാതെ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയതിെൻറ ദുഷ്പരിണതി മാത്രമാണ് രാഷ്ട്രം ഇപ്പോൾ അഭിമുഖീകരിക്കുന്ന മാന്ദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story