Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTഅഴിയൂർ പഞ്ചായത്തും 'ആപ്പി'ലായി
text_fieldsbookmark_border
വടകര: അഴിയൂർ പഞ്ചായത്ത് സേവനങ്ങൾ ഇനി മൊബൈൽ ആപ്പിൽ അറിയാൻ സാധിക്കും. പൊതുജനങ്ങൾക്കിടയിൽ വേഗത്തിലും കൂടുതൽ സ്വതന്ത്രമായും ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ആധുനികസംവിധാനമായ 'എെൻറ ഗ്രാമം' മൊബൈൽ ആപ്പാണ് പഞ്ചായത്തിൽ തുടക്കമായത്. മൊബൈൽ ആപ് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അറിയിപ്പുകൾ, ഭരണസമിതി തീരുമാനങ്ങൾ, ഗുണഭോക്തൃ പട്ടിക, അപേക്ഷഫോറങ്ങൾ, ബജറ്റ്, വിവരാവകാശനിയമം തുടങ്ങിയ എല്ലാകാര്യങ്ങളും ഈ ആപ് വഴി വിരൽത്തുമ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'എെൻറ ഗ്രാമപഞ്ചായത്ത്' എന്ന് ടൈപ്പ് ചെയ്താൽ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, എ.ടി. ശ്രീധരൻ, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കേല്ലരി, കെ. അൻവർഹാജി, പ്രദീപ് ചോമ്പാല, ഒ. ബാലൻ, പാമ്പള്ളി ബാലകൃഷ്ണൻ, ശാഹുൽ ഹമീദ്, പി.എം. അശോകൻ, കെ. അനന്തൻ, പി. നാണു, കെ.വി. രാജൻ, കെ.പി. പ്രമോദ്, അബ്ദുൽ ലത്തീഫ്, എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം വടകര: ഗെയിൽ പൈപ്പ്ൈലൻസമരക്കാർക്കുനേരെ മുക്കത്ത് പൊലീസ് നാടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ആർ.എം.പി പ്രവർത്തകർ കുഞ്ഞിപ്പള്ളി ടൗണിൽ പ്രകടനം നടത്തി. സി. സുഗതൻ, പി.പി. പ്രകാശ്, കെ.കെ. രാജൻ എന്നിവർ നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story