Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTനാലു വയസ്സുകാരൻ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
text_fieldsbookmark_border
കുന്ദമംഗലം: ഫാൻ കോണി അനീമിയ രോഗം ബാധിച്ച നിർധന കുടുംബത്തിലെ . ശരീരത്തിന് ആവശ്യമായ രക്തോൽപാദനം നടക്കാതെ വിളർച്ചയും വളർച്ച ഇല്ലായ്മയും സംഭവിക്കുന്ന മാരക രോഗം പിടിെപട്ട ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല കളരിക്കപൊയിൽ രാജൻ -പ്രീന ദമ്പതികളുടെ നാലു വയസ്സുള്ള മകൻ രാഹുൽ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഇൗ രോഗത്തിന് മജ്ജമാറ്റിവെക്കൽ മാത്രമാണ് ചെയ്യാവുന്ന ചികിത്സ. ഇതിന് 20 ലക്ഷം രൂപ ചെലവ് വരും. കൂലി വേല ചെയ്ത് കുടുംബം പുലർത്തുന്ന രാഹുലിെൻറ രക്ഷിതാക്കൾക്ക് ഇത്ര ഭാരിച്ച തുക സ്വരൂപിക്കാനാവാത്ത അവസ്ഥയാണ്. ഇൗ സാഹചര്യത്തിൽ ചാത്തമംഗലം പഞ്ചായത്ത് അംഗം കെ.പി. സുകുമാരൻ (ചെയർ), അഡ്വ. പി. ചാത്തുക്കുട്ടി (കൺ) എന്നിവർ ഭാരവാഹികളായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിെൻറ കട്ടാങ്ങൽ ബ്രാഞ്ചിൽ 40387101049945 നമ്പറിൽ അക്കൗണ്ട് തുടങ്ങി. IFSC: KLGB 0040387. ഫോൺ: 9400583186 (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story