Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTഗെയിൽ: പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം ^ആർ.എം.പി
text_fieldsbookmark_border
ഗെയിൽ: പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം -ആർ.എം.പി കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുേമ്പാൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഗെയിൽ കാറ്റിൽ പറത്തുകയാണ്. നിയമപരമായി ഭൂമി ഏറ്റെടുക്കാതെയാണ് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും പിന്തുണയിൽ ബലപ്രയോഗത്തിലൂടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. ന്യായമായ ആവശ്യമുയർത്തി സമരരംഗത്തെത്തിയ സ്ത്രീകളടക്കമുള്ള ഭൂവുടമകൾക്കെതിരെ ക്രൂരമായ മർദനം അഴിച്ചുവിട്ട പൊലീസിനെതിരെ നടപടിയെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എൻ. വേണു, കെ.പി. പ്രകാശൻ, കെ.കെ. കുഞ്ഞിക്കണാരൻ, സുധീന്ദ്രൻ, ജംഷീർ നെല്ലിക്കോട് തുടങ്ങിയ നേതാക്കൾ സമര കേന്ദ്രങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story