Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTനിര്‍ഭയ പദ്ധതിക്ക് കോഴിക്കോട് തുടക്കം
text_fieldsbookmark_border
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തിയുള്ള നിര്‍ഭയ പദ്ധതിക്ക് കോഴിക്കോട് തുടക്കം. നഗരത്തിൽ വിവിധ പ്രദേശങ്ങളിലെ സാമൂഹിക സേവന സന്നദ്ധരായ 50 കുടുംബശ്രീ, റസിഡൻറ്സ് അസോസിയേഷന്‍ വനിതകളാണ് പരിശീലനത്തിലൂടെ നിര്‍ഭയ വളൻറിയര്‍മാരായത്. പദ്ധതി ജില്ലതല ഉദ്ഘാടനം എ. പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതി വിജയിപ്പിച്ച് സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ സമൂഹത്തിന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.പി മെറിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സെക്രട്ടറി മൃണ്‍മയി ജോഷി, സിറ്റി ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ പി.ടി. വാസുദേവന്‍, സ്‌പെഷല്‍ബ്രാഞ്ച് എ.സി.പി വി.എം. അബ്ദുൽവഹാബ്, എം. റജീന, പി.സി. കവിത, കെ. വിവേകാനന്ദന്‍, വനിത സി.ഐ ഷാൻറി സിറിയക്, ഡോ. മെഹ്‌റൂഫ് രാജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story