Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTമേപ്പയൂരിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് രണ്ടുപേരുടെ നില ഗുരുതരം; 16 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
text_fieldsbookmark_border
രണ്ടുപേരുടെ പരിക്ക് ഗുരുതരം മേപ്പയൂർ: മേപ്പയൂരിൽ ബസ് മറിഞ്ഞ് 30തിലധികം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ 16 പേരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർ മേപ്പയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. പേരാമ്പ്രയിൽനിന്ന് മേപ്പയൂർ വഴി വടകരക്ക് പോകുകയായിരുന്ന ജീസസ് ബസാണ് അപകടത്തിൽപെട്ടത്. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് കായലാട് റോഡിനടുത്തുള്ള വളവിലാണ് അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞത്. സമീപത്തെ മതിലിലിടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. സ്കൂൾസമയം കഴിഞ്ഞ നേരമായത് കാരണമാണ് അപകടത്തിെൻറ വ്യാപ്തി കുറഞ്ഞത്. ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പേരാമ്പ്രയിൽനിന്നെത്തിയ ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം തുടർന്നു. കുഞ്ഞിരാമൻ നമ്പ്യാർ (70) കല്ലേത്ത്, ചേനോളി, കുഞ്ഞിരാമൻ (70) പുന്നക്കൽ, തോലേരി, നിഷ (40) മാതാം കുന്നുമ്മൽ കടിയങ്ങാട്, നാരായണൻ (69) ചെറിയൻറവിട, ചെറുവണ്ണൂർ, ഷൈമ (38) ഉണിക്കോരൻ കണ്ടി (ഊരള്ളൂർ), രജിത (35) എടത്ത് വേലിക്കകത്ത്, കുറ്റ്യാടി, സതീഷ് (35) പാലക്കാട്, ബാബു (48) ഇയ്യോത്തുംകുറ്റി, പയ്യോളി ദീപ (30) ചാലിൽ മീത്തൽ, മേപ്പയൂർ, ശബരീഷ് (30) വണ്ണർകൈ കുനി, പയ്യോളി, അഹല്യ (25) കിഴക്കെപറമ്പ്, ചേനോളി, റീന (45) വടക്കുമ്പാട് മീത്തൽ, കൽപത്തൂർ, സുജൻ (44) എടവനക്കണ്ടി, ചേനോളി, നിഷ (39) കൂവപ്പൊയിൽ, നിലീഷ് (32) കൊളോറക്കണ്ടി എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വത്സല (48) ഉണിക്കോരൻകണ്ടി ഊട്ടേരി, രേഖ (37) നീലാംബരി പേരാമ്പ്ര, ബീരാൻകുട്ടി (60) ആശാരിക്കണ്ടി, ഒറ്റക്കണ്ടം, ഗോവിന്ദൻ (62) തോലേരി, ഗോപാലൻ (55) കൈതവളപ്പിൽ ഇരിങ്ങത്ത്, റസീന (28) തോലേരി, റിയാ ഫാത്തിമ (11), റഹീർ (58) ചെറിയ മൂപ്പവയൽ, അനീഷ് (22) പാടേരിക്കണ്ടി, മോളി (34), ഫ്രാൻ ക്ലിൻ (60) ആലത്തൂർ പാലക്കാട്, അമൃത (29) അഞ്ചാംപീടിക, സീന (40) തോലേരി, അനീഷ് (35) വാല്യക്കോട് എന്നിവരാണ് കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. kzhmep bus accident 2, 3, 4 കീഴരിയൂർ ഫോട്ടോ: മേപ്പയൂരിൽ നടന്ന ബസ് അപകടത്തിെൻറ ദൃശ്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story