Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ അപകടം: വൻ ദുരന്തം...

ബസ്​ അപകടം: വൻ ദുരന്തം ഒഴിവായ ആശ്വാസത്തിൽ നാട്​

text_fields
bookmark_border
മേപ്പയൂർ: മേപ്പയൂരിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റുെവങ്കിലും വൻദുരന്തം ഒഴിവായതി​െൻറ ആശ്വാസത്തിലാണ് നാട്. 10 മിനിറ്റ് നേരത്തൊണെങ്കിൽ മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് നടന്നുപോകുന്ന നൂറുകണക്കിനു വിദ്യാർഥികൾ റോഡരികിലുണ്ടാകുമായിരുന്നു. സ്കൂൾ സമയത്ത് പൊലീസ് ഡ്യൂട്ടിക്കുണ്ടാവുമെങ്കിലും വടകര റൂട്ടിലെ ബസുകളുടെ മത്സരയോട്ടം പതിവാണ്. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഈ മത്സരഓട്ടം. തലനാരിഴക്കാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. മേപ്പയൂർ ഹയർ സെക്കൻഡറിക്കുപുറമെ രണ്ട് സമാന്തര കോളജിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആയിരത്തിലധികം വിദ്യാർഥികൾ ഒന്നിച്ചുകൂടി റോഡിൽ പരന്നൊഴുകുന്ന ഒമ്പതിനും 10നും ഇടയിലുള്ള സമയത്ത് വലിയ അപകട സാധ്യതയാണുള്ളത്. ഈ സമയങ്ങളിൽ ടൗണിൽ ഇരുചക്ര വാഹനങ്ങളടക്കമുള്ളവയുടെ വൻ തിരക്കും അനുഭവപ്പെടുന്നു. ചീറിപ്പായുന്ന വാഹനങ്ങളിൽനിന്ന് ഭാഗ്യത്തിനാണ് പലരും രക്ഷപ്പെടുന്നത്. റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്കുചെയ്യുന്നതും സ്ഥിരം കാഴ്ചയാണ്. ആയിരക്കണക്കിനു വിദ്യാർഥികൾ ഒന്നിച്ചു യാത്ര ചെയ്യുന്ന മേപ്പയൂർ ടൗൺ മുതൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഭാഗത്ത് റോഡിനിരുവശവും കൈവരിയുള്ള നടപ്പാത സ്ഥാപിക്കണമെന്ന് റെഡ്സ്റ്റാർ മേപ്പയൂർ അടക്കമുള്ള വിവിധ സാംസ്കാരിക സംഘടനകൾ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. ഇനിയെങ്കിലും വിദ്യാർഥികളുടെ ജീവനു സുരക്ഷയൊരുക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങളുടെ മത്സരയോട്ടം കർശനമായി നിയന്ത്രിക്കാൻ െപാലീസ് ഉണർന്ന് പ്രവർത്തിക്കുകയും വേണം. വയൽ നികത്തലിനെതിരെ പരാതി: അസി. കലക്ടർ സ്ഥലം സന്ദർശിച്ചു പേരാമ്പ്ര: നൊച്ചാട്, കായണ്ണ വില്ലേജുകളിൽ അനധികൃതമായി വയൽ നികത്തുന്നതായുള്ള പരാതിയിൽ അസി. കലക്ടർ സ്നേഹിൽ കുമാർ സ്ഥലം സന്ദർശിച്ചു. കാക്കാഞ്ചേരിതാഴെ മുതൽ കൊമ്പത്തത്തുതാഴെ വരെയുള്ള ഏക്കറുകണക്കിന് നെൽവയലുകൾ തരംതിരിച്ച് മാറ്റിക്കഴിഞ്ഞു. ഇതിൽ ഒരാളുടെ ഭൂമി കലക്ടറുടെ ഉത്തരവു പ്രകാരം പൂർവ സ്ഥിതിയിലാക്കിയിരുന്നു. മറ്റു ഭൂമികളും പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസി കൈപ്പാഞ്ചേരി അനീഷ് നൽകിയ പരാതിയെ തുടർന്നാണ് അസി. കലക്ടർ സ്ഥലം സന്ദർശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story