Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂർ സർവിസ് ബാങ്ക്...

മേപ്പയൂർ സർവിസ് ബാങ്ക് തെരഞ്ഞെടുപ്പിൽ ജനതാദൾ^യു സി.പി.എം സമവായം

text_fields
bookmark_border
മേപ്പയൂർ സർവിസ് ബാങ്ക് തെരഞ്ഞെടുപ്പിൽ ജനതാദൾ-യു സി.പി.എം സമവായം മേപ്പയൂർ: സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി എ. ബാലകൃഷ്ണ മാസ്റ്റർ വൈസ് പ്രസിഡൻറായി എ.സി.അനൂപ് എന്നിവരെ െതരഞ്ഞെടുത്തു. ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സി.പി.എം, ജനതാദൾ-യു എന്നീ പാർട്ടികൾ തമ്മിലുള്ള ധാരണ പ്രകാരമാണ് ഭാരവാഹികളെ െതരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടര വർഷം സി.പി.എമ്മിലെ കെ.കെ. രാഘവനായിരുന്നു പ്രസിഡൻറ്. പുതിയ പ്രസിഡൻറ് എ. ബാലകൃഷ്ണൻ മാസ്റ്റർ ജനതാദൾ സീനിയർ നേതാവാണ്. വൈസ് പ്രസിഡൻറ് എ.സി. അനൂപ് സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ പി.കെ. നിഷ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story