Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഗെയിൽവിരുദ്ധ സമരം:...

'ഗെയിൽവിരുദ്ധ സമരം: പൊലീസ് നടപടി കിരാതം'

text_fields
bookmark_border
പേരാമ്പ്ര: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ നടത്തിയ ജനകീയ സമരത്തെ അടിച്ചമർത്തിയ പൊലീസ് നടപടി കിരാതമാണെന്ന് യുവജനതാദൾ-യു അഖിലേന്ത്യാ പ്രസിഡൻറ് സലിം മടവൂർ പറഞ്ഞു. അഖിലേന്ത്യാ പ്രസിഡൻറായി സ്ഥാനമേറ്റതിനുശേഷം ജെ.ഡി.യു പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. വൽസൻ എടക്കോടൻ, കെ.ജി. രാമനാരായണൻ, കെ.വി. ബാലൻ, കെ.കെ. പ്രേമൻ, കല്ലോട് ഗോപാലൻ, കെ.എം. കുഞ്ഞിരാമൻ, അജീഷ് കല്ലോട്, സിന്ധു കപ്പുമ്മൽ എന്നിവർ സംസാരിച്ചു. വയോജന വാരാചരണം പേരാമ്പ്ര: സാമൂഹിക നീതി വകുപ്പ് പേരാമ്പ്ര നിയോജക മണ്ഡലംതല വയോജന വാരാചരണം നടത്തി. തന്തമല അംഗൻവാടി പരിസരത്ത് നടന്ന പരിപാടിയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വയോജനങ്ങളെ ആദരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ കെ. ദീപ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ കാർത്യായനി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ഇ.ടി. സരീഷ്, സഫിയ പടിഞ്ഞാറയില്‍, ബ്ലോക് പഞ്ചായത്തംഗങ്ങളായ സൗഫി താഴെക്കണ്ടി, സൈറാബാനു, അജിത കൊമ്മിണിയോട്ട്, പഞ്ചായത്തംഗം മൂസ്സ കോത്തമ്പ്ര, കെ.വി. കുഞ്ഞിക്കണ്ണന്‍, ഇ.വി. ശങ്കരന്‍, പാളയാട്ട് ബഷീര്‍, ഇ.ടി. ബാലന്‍, കെ.എം. ചന്ദ്രിക, ടി.സി. മോളി എന്നിവര്‍ സംസാരിച്ചു. നിയമ ബോധവത്കരണവും കലാപരിപാടിയുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story