Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTഎക്സിക്യൂട്ടിവ് എക്സ്പ്രസിന് ദിവസവും സ്റ്റോപ് നാടിന് ഉത്സവമായി; ട്രെയിനിന് ജനകീയ വരവേൽപ്
text_fieldsbookmark_border
പയ്യോളി: എക്സിക്യൂട്ടിവ് എക്സ്പ്രസിന് ദിവസവും പയ്യോളിയിൽ സ്റ്റോപ് അനുവദിച്ച റെയിൽവേ നടപടി ഉത്സവമാക്കി നാട്ടുകാർ. കാൽനൂറ്റാണ്ടിലധികമായുള്ള നാട്ടുകാരുടെ സ്വപ്നമാണ് വെള്ളിയാഴ്ച പൂവണിഞ്ഞത്. റെയിൽവേ അറിയിപ്പ് വന്ന വ്യാഴാഴ്ച രാത്രി എട്ടു മുതൽ കർമസമിതിയും പാസഞ്ചേഴ്സ് അസോസിയേഷനും ബി.ജെ.പിയും കോൺഗ്രസും വെവ്വേറെ സംഘടിച്ച് ടൗണിൽ മധുരം വിതരണം ചെയ്തു. എക്സിക്യൂട്ടിവിന് വരവേൽപ് നൽകാൻ നൂറുകണക്കിനാളുകൾ വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ റെയിൽവേ സ്റ്റേഷനിലും പരിസരത്തും എത്തിയിരുന്നു. നഗരസഭ വൈസ് ചെയർമാൻ മഠത്തിൽ നാണുവിെൻറ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ട്രെയിൻ യാത്രക്കാരും ഉൾപ്പെടെ രാവിലെ 5.45ഒാടെ എത്തിയ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന് വൻ വരവേൽപ് നൽകി. മാലയിട്ടാണ് ട്രെയിനിനെ വരവേറ്റത്. െട്രയിനിെൻറ എൻജിനു മുകളിൽ കയറിനിന്ന് ബാനർ ഉയർത്തി. വൈകീട്ട് ടൗണിൽ ആഹ്ലാദപ്രകടനവും വെടിമരുന്ന് പ്രയോഗവും മധുരപലഹാര വിതരണവും നടത്തി. കർമസമിതി ജനറൽ കൺവീനർ മഠത്തിൽ നാണു, സി. കുഞ്ഞിരാമൻ, സി.പി. രവീന്ദ്രൻ, കെ. ഫൽഗുനൻ, സബീഷ് കുന്നങ്ങോത്ത്, അഷ്റഫ് കോട്ടക്കൽ, മഠത്തിൽ അബ്ദുറഹിമാൻ, ടി. ഗിരീഷ്കുമാർ, സി. സുരേഷ്, എം.പി. അനുരൂപ്, കെ.വി. ചന്ദ്രൻ, കെ.ടി. ലിലേഷ്, എൻ.സി. മുസ്തഫ, കെ.ടി. വിനോദ്, റാണ പ്രതാപ്, വടക്കയിൽ ഷഫീഖ്, എ.സി. കുഞ്ഞബ്ദുല്ല, ഒ.ടി. മുരളിദാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story