Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്തിരിക്കര ടൗൺ...

പന്തിരിക്കര ടൗൺ ശുചീകരിച്ചു

text_fields
bookmark_border
പേരാമ്പ്ര: സഹകരണ വാരാഘോഷത്തി​െൻറ ഭാഗമായി ചങ്ങരോത്ത് ഫാർമേഴ്സ് ആൻഡ് അഗ്രികൾചർ വർക്കേഴ്സ് വെൽഫെയർ കോ- ഓപറേറ്റിവ് സൊസൈറ്റി ഭരണസമിതി അംഗങ്ങളും ജീവനക്കാരും . സൊസൈറ്റി പ്രസിഡൻറ് പി.സി. സതീഷ്, വൈസ് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, കെ.എം. രാജീവൻ, സന്ധ്യ പ്രദീപ്, ദിവ്യ അനൂപ്, രാധിക, ഷൈനി, ഷർമിള, സുബിൻ രാജ്, പി.എം. അമൃത എന്നിവർ നേതൃത്വം നൽകി. വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് കൂട്ടാലിട: മീസിൽസ്-റുബെല്ല രോഗപ്രതിരോധ വാക്സിനേഷൻ ക്യാമ്പ് വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി. കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകരൻ, ആരോഗ്യ പ്രവർത്തകരായ ഗീത മണിയമ്മ, സുഗന്ധി ഭായ്, സഫിയ, കെ. രമ്യ, ജെ.എച്ച്.ഐ പി.കെ. ഷാജഹാൻ എന്നിവർ കുത്തിവെപ്പിന് നേതൃത്വം നൽകി. ഉണ്ണികൃഷ്ണൻ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. 85 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചതായി പ്രധാനാധ്യാപിക ബീന അറിയിച്ചു. ഒമ്പതു മാസം മുതൽ 15 വയസ്സു വരെ പ്രായമുള്ള വാക്സിൻ എടുക്കാൻ ബാക്കിയുള്ള മുഴുവൻ കുട്ടികൾക്കും നവംബർ 18നുള്ളിൽ തന്നെ വാക്സിൻ നൽകണമെന്നും അതിനുള്ള സൗകര്യം ബുധൻ, ശനി ദിവസങ്ങളിൽ കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയതായും മെഡിക്കൽ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story