Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:47 AM IST Updated On
date_range 4 Nov 2017 10:47 AM ISTനാടിന് മാതൃകയായി കാരക്കുന്നത്തെ റേഷൻകട
text_fieldsbookmark_border
നന്മണ്ട: കാരക്കുന്നത്തെ എ.ആർ.ഡി 240ാം നമ്പർ റേഷൻകട നാട്ടുകാരുടെ കൂട്ടായ്മയുടെ ഉദാഹരണമാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് ഇവിടെ റേഷൻകട വിവാദ ചുഴിയിൽപെട്ടപ്പോൾ നാട്ടുകാർ മുന്നിട്ടിറങ്ങി നിർമിച്ചതാണ് ഇൗ പൊതുവിതരണ കേന്ദ്രം. അക്കാലത്ത് റേഷൻകട നടത്തിവന്നിരുന്ന വ്യക്തിക്കെതിരെ ഒരു ഉപഭോക്താവ് പരാതി നൽകിയതോടെയാണ് പൊതുവിതരണകേന്ദ്രം അടച്ചുപൂട്ടിയത്. പലരും കാർഡുമായി മറ്റു റേഷൻകടകളെ സമീപിച്ചെങ്കിലും കാർഡ് കൂടുതലാണെന്ന് പറഞ്ഞ് കൈമലർത്തി. ഇതോടെ നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത 20 പേർ മുതൽമുടേക്കാ ലാഭവിഹിതമോ ഇച്ഛിക്കാതെ 5000 രൂപ വീതമെടുത്ത് ഒരു ലക്ഷം രൂപ സമാഹരിച്ച് കട നിലനിർത്തുകയായിരുന്നു. ഇത് ഏറ്റെടുത്ത് നടത്താൻ നാട്ടുകാരനായ ഉണ്ണികൃഷ്ണൻ പുത്തഞ്ചേരിയും മുന്നിട്ടിറങ്ങിയതോടെ എ.ആർ.ഡി 240ാം നമ്പർ പൊതുവിതരണകേന്ദ്രം ഇന്നും നാട്ടുകാർക്ക് തുണയായി പ്രവർത്തിക്കുകയാണ്. ഇവിടെ ഉപഭോക്താക്കൾക്ക് പരാതി ഇെല്ലന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഒാരോ ഉപഭോക്താവിെൻറ വിഹിതവും വിലയും തൂക്കവും ഉണ്ണികൃഷ്ണെൻറ ഫോൺകോളിലൂടെ അറിയാനും കഴിയും. നാട്ടുകാരുടെ കൂട്ടായ്മയിലുള്ള പല സഹകരണസ്ഥാപനങ്ങളും ചക്രശ്വാസം വലിക്കുേമ്പാഴും കാരക്കുന്നത്തെ ഇൗ മാതൃക മറ്റുള്ളവർക്ക് വഴികാട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story