Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:47 AM IST Updated On
date_range 4 Nov 2017 10:47 AM ISTകെ. ഗോപാലനെ അനുസ്മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. ഗോപാലെൻറ അഞ്ചാമത് ചരമവാർഷിക ദിനാചരണം ഡി.സി.സി ഒാഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡൻറ് സി.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി.പി. സാമികുട്ടി, എം.പി. ബാലൻ, പി. ഗിരീശൻ, എൻ.കെ. നാരായണി, സി.കെ. ഷാജി, പി. സാമി, ഇ.കെ. പവിത്രൻ, പി. അനിൽകുമാർ, യൂത്ത് കോൺഗ്രസ് ചേവായൂർ മണ്ഡലം പ്രസിഡൻറ് കെ.ടി. സുമത്ത്, സി.ടി. ദേവി, രാജീവ്, കെ. ഗോപാൽ, പി. കിഷോർ എന്നിവർ സംസാരിച്ചു. ലോക്കൽ സമ്മേളനം നന്മണ്ട: സി.പി.എം നന്മണ്ട ലോക്കൽ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നന്മണ്ട എ.യു.പി സ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം കൺവീനർ കെ.കെ. അനിൽകുമാർ, ചെയർമാൻ പി. ശ്രീനിവാസൻ, യു.പി. ശശി എന്നിവർ അറിയിച്ചു. ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള 19 ബ്രാഞ്ചുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പെങ്കടുക്കുന്നത്. പ്രതിനിധി സമ്മേളനം നന്മണ്ട എ.യു.പി സ്കൂളിൽ ശനിയാഴ്ച രാവിലെ 10ന് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പ്രകടനം, റെഡ് വളൻറിയർ മാർച്ച് എന്നിവ പഞ്ചായത്ത് ഒാപൺ സ്റ്റേജിൽ സംഗമിക്കും. പൊതുസമ്മേളനം പി. സതീദേവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി നന്മണ്ട എ.യു.പി സ്കൂൾ: സി.പി.എം നന്മണ്ട ലോക്കൽ സമ്മേളനം പതാക ഉയർത്തൽ -9.00, പ്രതിനിധി സമ്മേളനം -10.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story