Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുവിദ്യാഭ്യാസം:...

പൊതുവിദ്യാഭ്യാസം: കെ.എസ്.ടി.എ സംവാദം സംഘടിപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: കെ.എസ്.ടി.എ നിയോഗിച്ച പൊതു വിദ്യാഭ്യാസ കമീഷൻ തയാറാക്കിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ െക.എസ്.ടി.എ ജില്ല കമ്മിറ്റി ഓപൺ ഫോറം സംഘടിപ്പിച്ചു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം രാജ്യത്ത് സാധ്യമാവണമെങ്കിൽ അരനൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നും എന്നാൽ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാണെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഉന്നത നിലവാരം പുലർത്തണമെങ്കിൽ ഓരോ വിദ്യാലത്തി​െൻറയും അക്കാദമിക മികവ് പരിശോധിക്കണം. ഒപ്പം അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധത ഉയരുകയും വേണം. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ ഹാളിൽ നടന്ന ഓപൺ ഫോറത്തിൽ ജില്ല പ്രസിഡൻറ് ആർ.വി. അബ്്ദുല്ല അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ കമീഷൻ അംഗം പ്രഫ. എം.എ. ഖാദർ, എം. രാധാകൃഷ്ണൻ, പി.കെ. സതീശ്, കെ. വിനോദ്ബാബു, പ്രഫ. യു ഹേമന്ത്കുമാർ, എ.കെ. അബ്ദുൽ ഹക്കീം, പി.പി. രഘുനാഥ്, എ.കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story