Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTറസിയ ഇബ്രാഹിമിെൻറ രാജി സ്വന്തം അഴിമതി മറച്ചുവെക്കാൻ^- ഡെപ്യൂട്ടി ചെയർമാൻ
text_fieldsbookmark_border
റസിയ ഇബ്രാഹിമിെൻറ രാജി സ്വന്തം അഴിമതി മറച്ചുവെക്കാൻ- ഡെപ്യൂട്ടി ചെയർമാൻ റസിയ ഇബ്രാഹിമിനെതിരെ വക്കീൽ നേട്ടീസ് അയച്ചു കൊടുവള്ളി: നഗരസഭയിലെ 19-ാം ഡിവിഷന് കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചത് സ്വന്തം അഴിമതി മറച്ചുവെക്കാനും വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനുമാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയര്മാൻ എ.പി. മജീദ് മാസ്റ്റര്‍ പറഞ്ഞു. നിലവിലെ എം.എല്‍.എ കാരാട്ട് റസാഖും ഇടത്പക്ഷ കൗണ്‍സിലര്‍മാരും തമ്മിലുള്ള അവിഹിത ബന്ധത്തിെൻറ തുടര്‍കഥയാണ് ഈ രാജി. ഇവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെ കാരാട്ട് റസാക്ക് ചെയര്‍മാനായി രൂപവത്കരിച്ച കോര്‍കമ്മിറ്റിയുടെ തണലിലാണ് അഴിമതികള്‍ നടന്നിരുന്നത്. കാരാട്ട് റസാക്കിെൻറയും റസിയ ഇഹ്രാഹിമിെൻറയും അഴിമതി കൂട്ടുകെട്ട് മുസ്ലിം ലീഗ് നേതൃത്വം തിരിച്ചറിഞ്ഞതോടെ കാരാട്ട് റസാഖിനെ ചെയര്മാന് സ്ഥാനത്തുനിന്നും നീക്കംചെയ്ത് ഭരണ ചുമതല പാര്‍ട്ടി ഏറ്റെടുത്തതോടെ ഗ്രാമപഞ്ചായത്തിെൻറ അവസാന ഒരുവര്‍ഷം കളങ്കരഹിത ഭരണം നടത്താനും തുടര്‍ന്ന് നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തുടര്‍ഭരണം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. നഗരസഭ ചെയര്പേഴ്സൻ സ്ഥാനം ആവശ്യപ്പെട്ട് റസിയ ഇബ്രാഹിം നിരവധി തവണ ലീഗ് നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ട ഇവരുടെ ചെയ്തികള്‍ മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ഇനിയും അഴിമതി തുടരാതിരിക്കാന്‍ ചെയര്പേഴ്സൻ സ്ഥാനം ഷരീഫ കണ്ണാടിപ്പൊയിലിന് നല്‍കുകയായിരുന്നു. സ്വര്ണകള്ളക്കേസില് പ്രതിയായ കൗണ്‍സിലര്‍ കാരാട്ട് ഫൈസലും റസിയ ഇബ്രാഹിമും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധത്തിെൻറ തെളിവാണ് കഴിഞ്ഞ നഗരസഭയുടെ വാര്‍ഷിക പദ്ധതി. ഓരോ കൗണ്‍സിലര്‍മാര്‍ക്കും ഡിവിഷനുകളില്‍ െചലവഴിക്കുന്നതിന് 10 ലക്ഷം രൂപയില്‍ താഴെ വികസന ഫണ്ട് ലഭിച്ചപ്പോള്‍ കാരാട്ട് ഫൈസലിന് 19 ലക്ഷം രൂപയാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായ റസിയ ഇബ്രാഹിം നല്‍കിയത്. ഇതിനെതിരെ യു.ഡി.എഫിലെ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. പ്രഥമ കൊടുവള്ളി നഗരസഭയുടെ ഭരണം തുടങ്ങിയത് മുതല്‍ തികച്ചും സുതാര്യവും ഒരുവിധ അഴിമതിക്കും അവസരം നല്‍കാതെയുമാണ് ശരീഫ കണ്ണാടിപ്പൊയിലിെൻറ നേതൃത്വത്തില്‍ ഭരണം നടത്തുന്നത്. രണ്ട്് വര്‍ഷത്തോളമായി ഇടത്പക്ഷത്തിന് പോലും ഒരു ആരേപണം ഉന്നയിക്കാനോ പ്രതിഷേധം പ്രകടിപ്പിക്കാനോ സാധിച്ചിട്ടില്ല. റസിയ ഇബ്രാഹിം ആരോപിച്ച മൂന്നു പദ്ധതികളും വികസന സ്റ്റാൻഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് ഭരണ സമിതിയിലേക്ക് ശിപാര്‍ശ ചെയ്തതിെൻറ അടിസ്ഥാനത്തില്‍ ഭരണസമിതിയുടെ അംഗീകാരത്തോടെ നഗരസഭ സെക്രട്ടറി രണ്ടു തവണ ടെൻഡര്‍ വിളിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും നിർവഹണ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രൊക്യുര്‍മെൻറ് കമ്മിറ്റിയുടെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സെൻറയും ശിപാര്‍ശ പ്രകാരമാണ് ടെൻഡര്‍ അംഗീകരിച്ച് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നഗരസഭയിലെ മുഴുവന്‍ പദ്ധതികളും ടെൻഡര്‍ / ഇ--ടെൻഡര്‍ മുഖേന നടപ്പാക്കാന്‍ തുടങ്ങിയതോടെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായിട്ടും ഒരു സാമ്പത്തിക ഇടപാടും നടത്താന്‍ അവസരം ലഭിക്കാത്തതിനാലാണ് കള്ളപ്പണക്കാരില്‍ നിന്നും പണം വാങ്ങി രാജിവെച്ചിട്ടുള്ളതെന്നും വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച റസിയ ഇബ്രാഹിമിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എ.പി. മജീദ് മാസ്റ്റര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story