Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടത്തിൽപ്പെട്ട...

അപകടത്തിൽപ്പെട്ട സ്കൂട്ടർ മാസങ്ങളായിട്ടും പാതയോരത്ത്

text_fields
bookmark_border
ഫറോക്ക്: കല്ലംപാറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം അപകടത്തിൽപ്പെട്ട ഇരുചക്ര വാഹനം മാസങ്ങളായിട്ടും പാതയോരത്ത് നിന്നും നീക്കം ചെയ്യാത്തത് ദുരൂഹത. കെ.എല്‍. 55 ഡി. 8302 നമ്പർ ഹോണ്ട ഏവിയേറ്റര്‍ സ്കൂട്ടർ പരപ്പനങ്ങാടി സ്വദേശിയുടെതാണ്. മാസങ്ങൾക്കു മുമ്പ് മണ്ണൂർ റെയിൽ- ചാലിയം റൂട്ടിലോടുന്ന ബസുമായാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. സ്കൂട്ടർ യാത്രികന് കാര്യമായപരിക്കൊന്നും പറ്റാത്തതിനാൽ ബസ് ജീവനക്കാരുമായി പ്രശ്നം രമ്യതയിൽ പറഞ്ഞു തീർത്തു. എന്നാൽ പിന്നീട് ആരും തന്നെ ഈ വാഹനമന്വേഷിച്ച് നാളിതുവരെയായി വന്നിട്ടില്ല. പ്രദേശവാസികൾ ഫറോക്ക് പൊലീസിൽ വിവരം അറിയിച്ചെങ്കിലും അപകടത്തിൽപ്പെട്ട വാഹനം ഗുഡ്സ് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. നാട്ടിൽ മാല പൊട്ടിക്കൽ അടക്കമുള്ള ക്രിമിനൽ സംഭവങ്ങളുണ്ടായിട്ടും ദുരൂഹതയുണർത്തുന്ന ഈ വാഹനത്തി​െൻറ രജിസ്ട്രേഷന് നമ്പറുപയോഗിച്ച് ഉടമയെ കണ്ടുപിടിക്കാൻ പൊലീസ് തുനിയാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. വാഹനത്തിലുണ്ടായിരുന്ന ഒരു ജോടി വിലകൂടിയ ചെരിപ്പ് യുവാവ് എത്തി കൊണ്ടുപോയതായി സമീപത്തുള്ളവർ പറഞ്ഞു. സ്കൂട്ടർ സ്റ്റേഷനിലെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story