Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTഇരുവള്ളൂർ ജി.യു.പിയിൽ നിറവ് പദ്ധതി ഇന്ന് ആരംഭിക്കും
text_fieldsbookmark_border
ചേളന്നൂർ: അക്കാദമിക് മികവിലൂടെ വിദ്യാലയ മികവ് ഉറപ്പുവരുത്താൻ ഇരുവള്ളൂർ ജി.യു.പിയിൽ 'നിറവ്' പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി വൈകീട്ട് നാലിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഉപജില്ല തലത്തിൽ ഒരു സ്കൂൾ ഏറ്റെടുത്ത് മികച്ച പരിശീലനം നൽകുന്ന പദ്ധതിയാണ് 'നിറവ്'. പൊതുജന പങ്കാളിത്തത്തോടെ സർക്കാർ സഹായം ഉപയോഗപ്പെടുത്തി വിദ്യാർഥികളുടെയും വിദ്യാലയത്തിെൻറയും ശേഷി വർധിപ്പിക്കാൻ ഒരു വർഷം നീളുന്ന പരിപാടികൾ സ്കൂളിൽ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story