Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെലപ്രത്ത്​​...

ചെലപ്രത്ത്​​ റോഡരികിലെ സ്വകാര്യ സ്​ഥലത്ത്​ മാലിന്യചാക്കുകൾ തള്ളി

text_fields
bookmark_border
ചേളന്നൂർ: പട്ടാപ്പകൽ വാഹനത്തിൽ മാലിന്യചാക്കുകൾ കൊണ്ടുവന്ന് സ്വകാര്യ പറമ്പിൽ തള്ളി. ബുധനാഴ്ച ഉച്ചക്ക് ചെലപ്രം-കുമാരസ്വാമി റോഡരികിൽ തിരുത്തിൽ ബിജുവി​െൻറ പറമ്പിലേക്കാണ് നിരവധി പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച തെർമോകോൾ ഉൾപ്പെടെയുള്ള കടലാസുകളും മറ്റു മാലിന്യവും തള്ളിയത്. ചാക്ക് കെട്ടുകൾ റോഡിൽ നിന്ന് ബിജുവി​െൻറ അടഞ്ഞുകിടക്കുന്ന കടക്കുമുന്നിൽ ഇറക്കുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു. ഒരു ലോഡ് നിറച്ചും സാധനമുള്ളതിനാൽ കടയിലേക്ക് കൊണ്ടുവന്നതാകാമെന്നാണ്കരുതിയതത്രെ. കടയുടമ എത്തിയതോടെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയതാണെന്ന് മനസ്സിലായത്. വ്യാഴാഴ്ച രാവിലെ ചാക്കി​െൻറ പുറത്തുനിന്നു കണ്ടെത്തിയ അഡ്രസ് കോട്ടൂളിയിലെ ഒരു സ്ഥാപനമാണെന്ന് മനസ്സിലാക്കി ബന്ധപ്പെെട്ടങ്കിലും തങ്ങൾ കരാർ നൽകിയതാണെന്നും വേണമെങ്കിൽ നിയമനടപടികൾ സ്വീകരിച്ചുകൊള്ളാൻ ആവശ്യപ്പെടുകയുമായിരുന്നുവത്രെ. കുത്തക കമ്പനിയുടെ കടയിൽനിന്ന് ഒഴിവാക്കിയ മാലിന്യം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിച്ചതിനെതിരെ ജനങ്ങൾസംഘടിച്ചിട്ടുണ്ട്. വാർഡ് അംഗം വി. ജിതേന്ദ്രനാഥി​െൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. കോർപറേഷനിലെ ആരോഗ്യ വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്. കാക്കൂർ പൊലീസിൽ പരാതി നൽകി. പറമ്പിൽ ബസാറിൽ മദ്യ-മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു പറമ്പിൽ ബസാർ: മദ്യ-മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടും പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതി. ഹൈസ്കൂൾ റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വിൽപനക്കെതിരെ നടപടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കഞ്ചാവ് വിൽപനക്കിടെ വ്യാഴാഴ്ച സ്കൂൾ വിദ്യാർഥി പിടിയിലായിരുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന റാക്കറ്റ് ഇതിനുപിന്നിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും വിൽപനക്കാരായതിനാൽ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യക്കാരായി എത്തുന്നതിലേറെയും ഇതര സംസ്ഥാന തൊഴിലാളികളുമാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് വകുപ്പും പൊലീസും ജാഗ്രതപുലർത്തണമെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം ആവശ്യമാണെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story