Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരണഭാഷ വാരാഘോഷത്തിന്...

ഭരണഭാഷ വാരാഘോഷത്തിന് ജില്ലയിൽ തുടക്കം

text_fields
bookmark_border
വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനാചരണം കൽപറ്റ: മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള പരിഷ്കാര ചിന്ത മലയാളികൾ ഉപേക്ഷിക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും വയനാട് സർവശിക്ഷ അഭിയാനും ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷത്തി​െൻറ ജില്ലതല ഉദ്ഘാടനവും ഏകദിന സെമിനാറും എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജനവിഭാഗത്തി​െൻറയും അസ്തിത്വത്തി​െൻറ ഭാഗമാണു അവരുടെ ഭാഷ. ഭാഷകൾ ഇല്ലാതാകുന്നതോടെ ഒരു സംസ്കാരം ഇല്ലാതാകും. കാലക്രമേണ ആ ജനത തന്നെ ഇല്ലാതാകുന്നതാണ് ചരിത്രമെന്നും സി.കെ. ശശീന്ദ്രൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വായനയുടെ സാമൂഹികപാഠം എന്ന വിഷയത്തിൽ സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിനൊരു പുസ്തകം പദ്ധതിയിലുള്ള പുസ്തകം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജിനും അധ്യാപകർ ശേഖരിച്ച പുസ്തകം ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീനക്കും കൈമാറി. അധ്യാപക അവാർഡ് ജേതാക്കളായ സി. ജയരാജൻ, എം.എ. പൗലോസ് എന്നിവരെ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. ഇസ്മയിൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ, എസ്.എസ്.എ. ജില്ല േ്പ്രാജക്ട് ഓഫിസർ ജി.എൻ. ബാബുരാജ്, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ഒ. പ്രമോദ്, വൈത്തിരി ബി.പി.ഒ. എ.കെ. ഷിബു, എസ്.കെ.എം.ജെ. സ്കൂൾ ഹെഡ്മാസ്റ്റർ എം.ബി. വിജയരാജൻ, ഷാജി പുൽപള്ളി, വിപിൻ ബോസ്, പ്രീത ജെ. പ്രിയദർശിനി, സി. ഇസ്മായിൽ, കുമാരി. വിഷ്ണുമായ, കുമാരി സുൽത്താന എന്നിവർ സംസാരിച്ചു. WEDWDL17 കേരളപ്പിറവി ദിനാഘോഷം -ഭരണഭാഷാവാരം- -ജില്ലതല ഉദ്‌ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു വെളിച്ചത്തെ ശത്രുവാക്കിയവർ ചൂട്ടിനെ ഭയക്കുന്നു-പി.കെ. പാറക്കടവ് കൽപറ്റ: 'പാതയോരത്ത് കുനിഞ്ഞിരിക്കുന്ന ഭിക്ഷക്കാരനുമുന്നിൽ പെട്ടെന്ന് വന്ന പട്ടാളവണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ തോക്കുകൾ ചോദിച്ചു, ഭിക്ഷാപാത്രം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ' -സാഹിത്യകാരൻ പി.കെ. പാറക്കടവ് അവതരിപ്പിച്ച കൊച്ചു കവിത സദസ്സിനെ ഒന്നടങ്കം ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായിരുന്നു. ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പും സർവശിക്ഷാ അഭിയാനും ചേർന്ന് എസ്.കെ.എം.ജെ.ജൂബിലി ഹാളിൽ സംഘടിപ്പിച്ച കേരളപ്പിറവിയും മലയാള ഭാഷാവാരാഘോഷ പരിപാടികളുടെയും ഭാഗമായുള്ള വായനയുടെ സാമൂഹ്യ പാഠങ്ങൾ എന്ന സെമിനാറിൽ വിഷയാവതരണം നടത്തവെയാണ് പാറക്കടവ് ത‍​െൻറ കാലിക പ്രസക്തമായ 'ആധാർ' എന്ന കൊച്ചുകവിത അവതരിപ്പിച്ചത്. വായിക്കുന്നതും പുസ്തകം എഴുതുന്നതും ചിന്തിക്കുന്നതും കുറ്റകരമാണെന്ന് ചിലർ പറയുന്ന കറുത്ത കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് പാറക്കടവ് പറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിലൂടെ സന്ധ്യയ്ക്ക് ചൂട്ടുകത്തിച്ചു നടന്ന് നാടകത്തിനും ഗ്രന്ഥശാലയിലേക്കും പോയിരുന്ന മലയാളികളാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇന്ന് കൊയ്തൊഴിഞ്ഞ പാടങ്ങൾ ഇല്ല. വെളിച്ചം നമ്മുടെ ശത്രുവായ സ്ഥിതിക്ക് ചൂട്ടുതന്നെ ശത്രുവായി മാറിയിരിക്കുകയാണ്. ഭക്ഷണം കഴിക്കാൻ പുറത്തുപോകുകയും സിനിമ കാണാൻ വീട്ടിലേക്ക് വരുകയും ചെയ്യുന്ന കാലത്ത് വായനയിലേക്കുള്ള തിരിച്ചുപോക്കിന് വിദ്യാർഥികളെ േപ്രരിപ്പിക്കണം. നന്മതിന്മകളെ തിരിച്ചറിയുന്ന പുതിയ തലമുറയെ വളർത്തിയെടുക്കാൻ വായന അനിവാര്യമാണെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. വൈത്തിരിയിൽ ജനപങ്കാളിത്തത്തോടെ പുഴ സംരക്ഷണം തുടങ്ങി വൈത്തിരി: ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയെന്ന ഹരിതകേരളം മിഷ​െൻറ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പുഴസംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. ലക്കിടി ചങ്ങല മരത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ടമല കൈത്തോട് പുനരുജ്ജീവിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. എം.വി. വിജേഷ്, എൽ.സി. ജോർജ്, പി.ടി. വർഗീസ്, സലീം മേമന, പി.യു. ദാസ്, സുഭദ്രാനായർ, പി.എ. ജസ്റ്റിൻ, പി. ഗഗാറിൻ, കുഞ്ഞഹമ്മദ് കുട്ടി, പി. അനിൽ കുമാർ, ബി.കെ. സുധീർ കിഷൻ എന്നിവർ സംസാരിച്ചു. ലക്കിടി ഓറിയൻറൽ കോളജ് വിദ്യാർഥികളും ഹരിതകർമ സേനാംഗങ്ങളും ശുചീകരണ പ്രവൃത്തികളിൽ പങ്കാളികളായി. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉൾപ്പെട്ട വൈത്തിരി ഗ്രാമപഞ്ചായത്തിലും വേനൽക്കാലത്ത് കുടിവെളള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാൻ നാടൊന്നാകെ ഒത്തുചേർന്നത്. ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സൗഹൃദ സംഘം തുണി സഞ്ചികൾ വിതരണം ചെയ്തു. ഇതി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സലീം മേമന നിർവഹിച്ചു. സാഹബ് ജാൻ, കെ. അശോകൻ, കെ.വി. വിജയശങ്കർ, എം.ജി. മോഹൻദാസ്, പി.പി. മണി എന്നിവർ നേതൃത്വം നൽകി. ലക്കിടി ഗവ. എൽ.പി.സ്കൂളിലും പരിസര പ്രദേശത്തെ വീടുകളിലും ശുചിത്വ ബോധവത്കരണത്തി​െൻറ ഭാഗമായി സ്റ്റിക്കർ വിതരണം ചെയ്തു. ശുചിത്വമിഷൻ അസി. കോഒാഡിനേറ്റർ എം.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കനകലത, ബാബു, അശോകൻ, ആർ. രവിചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ വികസനം; പൊതുമരാമത്ത് ഒാഫിസിലേക്ക് മാർച്ച് കൽപറ്റ: ടൗണിലെ നടപ്പാത നവീകരണത്തിന് എസ്റ്റിമേറ്റ് അംഗീകരിച്ച് പണം അനുവദിക്കുക, കുടിവെള്ള പദ്ധതിയുടെ സപ്ലൈ ലൈനിനുവേണ്ടി തയാറാക്കിയ അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പണം അനുവദിക്കുക, തുർക്കിപാലം അപ്രോച്ച് റോഡിന് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.ഫ് ജനപ്രതിനിധികളും നേതാക്കളും കൽപറ്റ പി.ഡബ്ല്യു.ഡി (ഗതാഗതം) ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കുടിവെള്ള പദ്ധതിക്ക് മൂന്നു കിലോമീറ്റർ ദൂരം ടൗണിലെ പഴയ പൈപ്ലൈൻ മാറ്റി പുതിയ പൈപ്പ് ലൈൻ ഇടുന്നതിന് അനുമതി നൽകുക, കൽപറ്റ-പിണങ്ങോട് റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുക, ചുഴലി മിൽമ റോഡിന് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ തുടങ്ങുക എന്നീ ആവശ്യങ്ങളും സമരം ഉന്നയിച്ചു. കെ.പി.സി.സി എക്സി. അംഗവും നഗരസഭ വൈസ് ചെയർമാനുമായ പി.പി. ആലി ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സി. അംഗം എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. റസാഖ് കൽപറ്റ, കെ.കെ. രാജേന്ദ്രൻ, എ.പി. ഹമീദ്, ബിന്ദു ജോസ്, ടി.ജെ. ഐസക്, ജി. വിജയമ്മ ടീച്ചർ, ഡി. രാജൻ, ഉമൈബ മൊയ്തീൻകുട്ടി, പി. ബീരാൻകോയ, കെ. അജിത, പി. ആയിഷ, സി.കെ. നൗഷാദ്, ജൽത്രൂദ് ചാക്കോ, പി. വിനോദ്കുമാർ, സെബാസ്റ്റ്യൻ കൽപറ്റ, കെ.കെ. കുഞ്ഞമ്മദ്, വി.പി. ശോശാമ്മ, പി.ആർ. ബിന്ദു, ശ്രീജ എന്നിവർ സംസാരിച്ചു. WEDWDL29 യു.ഡി.എഫ് ജനപ്രതിനിധികൾ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി. എക്സി. അഗം പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story