Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊച്ചാട്...

നൊച്ചാട് എച്ച്.എസ്.എസിൽ വർണം ക്ലബ്ബിന് തുടക്കമായി

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ വർണം ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ചിത്രകല, സംഗീതം എന്നിവയിൽ താൽപര്യമുള്ള വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. ചിത്രകാരന്മാരായ സതീഷ് കുമാർ പാലോറ ഉസ്മാൻ തിരുവങ്ങൂർ, സുരേഷ് ഉണ്ണി, പി.വി. കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം വരച്ചാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനാധ്യാപിക പി. വാസന്തി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അഷറഫ് ഉപഹാരം സമർപ്പിച്ചു. വി.എം. അഷറഫ്, അഹമദ് റിയാസ്. കെ. പ്രസന്ന, പി. ജലീൽ, പി.പി. ബാബു, കെ. വിബീഷ്, സി.കെ. നന്ദന, സോന, ദേവനന്ദ, ആഷിറലി എന്നിവർ സംസാരിച്ചു. ഗസൽ ആലാപനവും നടന്നു. ഇനി കൂരാച്ചുണ്ട് വില്ലേജ് കൂരാച്ചുണ്ട് പഞ്ചായത്തുകാർക്ക് മാത്രം പേരാമ്പ്ര: ഒരുപാട് കാലത്തെ ആവശ്യങ്ങൾക്കുശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലുള്ളവർക്ക് മാത്രമായി കൂരാച്ചുണ്ട് വില്ലേജോഫിസ് ലഭിച്ചു. ഇതുസംബന്ധിച്ച് റവന്യു അഡീഷനൽ സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ ചക്കിട്ടപാറ, കാന്തലാട്, കായണ്ണ വില്ലേജുകളിലുണ്ടായിരുന്നവർ കൂരാച്ചുണ്ട് വില്ലേജി​െൻറ പരിധിയിലില്ലാതെയായി. കൂരാച്ചുണ്ട് വില്ലേജിലുണ്ടായിരുന്ന മറ്റ് പഞ്ചായത്തുകാരെ കായണ്ണ, അവിടനല്ലൂർ, കാന്തലാട് വില്ലേജുകളിലേക്ക് മാറ്റുകയും ചെയ്തു. 2012 സെപ്റ്റംബർ 17ന് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും ഈ ഉത്തരവിൽ ചില അപാകതകൾ കടന്നുകൂടിയതിനെ തുടർന്ന് റവന്യു, പഞ്ചായത്ത്, സർവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി തെറ്റുകൾ തിരുത്തുകയായിരുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എ ഇതുസംബന്ധിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തുകാർ ഒരു വില്ലേജിലായതോടെ ചക്കിട്ടപാറ വില്ലേജിലെ 5921.3107 ഹെക്ടർ ഭൂമി കൂരാച്ചുണ്ട് വില്ലേജ് പരിധിയിൽ വന്നു. 233 ഫീൽഡുകൾ പൂർണമായും ഒരു ഫീൽഡ് ഭാഗികമായും കൂരാച്ചുണ്ട് വില്ലേജിൽ ഉൾപ്പെടും. കാന്തലാട് വില്ലേജിലെ 111.85 ഹെക്ടറിൽ 55 ഫീൽഡുകൾ പൂർണമായി ഉൾപ്പെടും. കായണ്ണ വില്ലേജിലെ 259.7934 ഹെക്ടറും കൂരാച്ചുണ്ടിൽ ചേരും. ഇതിൽ ഓഞ്ഞിൽ ദേശത്തിലെ ആറ് ഫീൽഡും അത്യോടി ദേശത്തെ 13 ഫീൽഡും ആണ് ഉൾപ്പെടുന്നത്. കൂടാതെ, ചെറുക്കാട് ദേശം 28/5 ൽ ഒരു സബ് ഡിവിഷൻ പൂർണമായും 28/5 ൽ ഒരു സബ്ഡിവിഷൻ ഭാഗികമായും ഉൾപ്പെടുന്നു. മൊത്തം 6292.9541 ഹെക്ടറാണ് കൂരാച്ചുണ്ട് വില്ലേജിൽ കൂടി ചേരുന്നത്. എന്നാൽ, 312. 6119 ഹെക്ടർ ഒഴിവാക്കിയിട്ടുമുണ്ട്. കൂരാച്ചുണ്ടിൽനിന്ന് കായണ്ണയിലേക്ക് കൂട്ടിച്ചേർത്തത് 149.4822 ഹെക്ടർ (47 ഫീൽഡ്) അവിടനല്ലൂരിലേക്ക് 148. 7722 ഹെക്ടർ (122 ഫീൽഡ് പൂർണം, ഒന്ന് ഭാഗികം) കാന്തലാട് വില്ലേജിലേക്ക് 14. 3575 ഹെക്ടർ (ഒരു ഫീൽഡ്) എന്നിങ്ങനെയാണ്. ചക്കിട്ടപാറ വില്ലേജി​െൻറ വിസ്തീർണം പകുതിയായി കുറഞ്ഞു പേരാമ്പ്ര: കൂരാച്ചുണ്ട് വില്ലേജ് പുനർനിർണയിച്ചതോടെ ചക്കിട്ടപാറ വില്ലേജി​െൻറ വിസ്തീർണം പകുതിയായി കുറഞ്ഞു. 11213. 53 ഹെക്ടർ വിസ്തീർണമുണ്ടായിരുന്ന ചക്കിട്ടപാറയുടേത് 5292. 2193 ഹെക്ടറായാണ് കുറഞ്ഞത്. നിലവിൽ 2256. 51 ഹെക്ടർ ഉണ്ടായിരുന്ന കൂരാച്ചുണ്ട് വില്ലേജി​െൻറ വിസ്തീർണം 8236. 8522 ഹെക്ടറായി വർധിക്കുകയും ചെയ്തു. സമീപ പ്രദേശത്തെ മറ്റ് വില്ലേജുകളുടെ വിസ്തീർണത്തിലുമുണ്ട് മാറ്റങ്ങൾ. 2112. 55 ഹെക്ടർ ഉണ്ടായിരുന്ന കായണ്ണ വില്ലേജ് പരിധി 2002. 2388 ആയി കുറഞ്ഞു. എന്നാൽ, അവിടനല്ലൂർ വില്ലേജിേൻറത് 1713. 981 ഹെക്ടറിൽനിന്ന് 1862. 7532 ഹെക്ടറായി വർധിക്കുകയാണ് ചെയ്തത്. കാന്തലാട് വില്ലേജിന് നിലവിൽ 2512. 78 ഹെക്ടർ വിസ്തീർണമായിരുന്നത് 2527. 1375 ഹെക്ടറായും വർധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story