Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൻറർസ്​കൂൾ...

ഇൻറർസ്​കൂൾ ബാസ്​കറ്റ്ബാൾ: ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളും സെൻറ് മൈക്കിൾസ് ഗേൾസും ഫൈനലിൽ

text_fields
bookmark_border
േകാഴിക്കോട്: വെസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലി മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറിൽ തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളും വെസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് ഗേൾസും ഫൈനലിൽ. ബുധനാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ കോയമ്പത്തൂർ പി.എസ്.ജി കൃഷ്ണമ്മാൾ ഹയർ സെക്കൻഡറി സ്കൂളിനെ 55നെതിരെ 70 പോയൻറ് നേടി കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഫൈനലിലെത്തി. പ്രോവിഡൻസിനെ 37നെതിരെ 57 പോയൻറ് നേടിയാണ് സ​െൻറ് മൈക്കിൾസി​െൻറ ഫൈനൽ പ്രവേശനം. വ്യാഴാഴ്ച രാവിലെ 8.30നാണ് ഫൈനൽ. തുടർന്ന് അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്ന പ്രദർശന മത്സരവും ഉണ്ടാവും. 30 വർഷമായി സംസ്ഥാന തല മത്സരമായിരുന്ന ഡയമണ്ട് ജൂബിലി മെമ്മോറിയർ ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് സ്കൂൾ നവതി ആഘോഷത്തി​െൻറ ഭാഗമായാണ് സൗത്ത് ഇന്ത്യാ ടൂർണമ​െൻറായി നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story