Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭയിൽ ലൈഫ്​ പദ്ധതി...

നഗരസഭയിൽ ലൈഫ്​ പദ്ധതി തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യേത്താടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതിക്ക് കോഴിക്കോട് നഗരസഭയിൽ കേരളപ്പിറവി ദിനത്തിൽ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ച ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും പൂർണമാകാത്ത ഭവനങ്ങളുടെ പൂർത്തീകരണം, ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിതർ എന്നിവർക്ക് വീട് എന്നിവയാണ് ലൈഫ് ഭവനപദ്ധതിയിൽ ലക്ഷ്യംവെക്കുന്നത്. കോഴിക്കോട് നഗരസഭ നടപ്പാക്കിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ട ഭവനങ്ങളുടെ പൂർത്തീകരണമാണ് ആദ്യഘട്ടം. എടക്കാട് കമ്മിളിപറമ്പിലുള്ള ഭവനനിർമാണത്തിന് ആരംഭംകുറിച്ച് മേയർ തോട്ടത്തിൽ രവീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ൈലഫ് മിഷൻ ജില്ല ചെയർമാനും കലക്ടറുമായ യു.വി. ജോസ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ മീരാ ദർശക് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.സി. രാജൻ, കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, ടി.വി. ലളിതപ്രഭ, എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ എം.പി. പത്മനാഭൻ, ബീനാരാജൻ, ശ്രീജ, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൻ പി.ജി. ഷീജ, ടി. മുരളീധരൻ, പ്രോജക്ട് ഒാഫിസർ എം.വി. റംസി ഇസ്മായിൽ എന്നിവർ സംസാരിച്ചു. കോർപറേഷൻ സെക്രട്ടറി മൃൺമയി ശശാങ്ക് സ്വാഗതവും അഡീഷനൽ സെക്രട്ടറി കെ.പി. വിനയൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story