Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTഹാദിയയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം
text_fieldsbookmark_border
കോഴിക്കോട്: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.െഎ.ഒ, ജി.െഎ.ഒ ജില്ലകമ്മിറ്റികൾ സംയുക്തമായി കോഴിക്കോട് നഗരത്തിൽ പ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു. ടി. മുഹമ്മദ് വേളം സംഗമം ഉദ്ഘാടനം ചെയ്തു. ഹാദിയയുടെ ജീവന് സംരക്ഷണം ഏർപ്പെടുത്തേണ്ടത് കേരളസർക്കാറിെൻറ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിെൻറ അജണ്ടകൾക്ക് കേരള സർക്കാർ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.െഎ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സാമൂഹികപ്രവർത്തകൻ കെ.എസ്. സുദീപ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്സാന, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, നിയമവിദ്യാർഥി അമീൻ ഹസൻ എന്നിവർ സംസാരിച്ചു. ജി.െഎ.ഒ ജില്ല പ്രസിഡൻറ് എം. ശരീഫ അധ്യക്ഷത വഹിച്ചു. എസ്.െഎ.ഒ ജില്ല സെക്രട്ടറി ഫസലുൽ ബാരി സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് അൻഷിത്ത് ഉൗേട്ടരി, ജസീം വള്ളിയാട്, അൻവർ കോട്ടപ്പള്ളി, അഫീഫ് അടുക്കത്ത്, ശഹീൻ അബ്ദുല്ല, ആയിശ ഗഫൂർ, ഹാദിയ എന്നിവർ നേതൃത്വം നൽകി. സീനിയർ റിസർച് ഫെലോയുടെ ഒഴിവ് കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി സീനിയർ റിസർച് ഫെേലായുടെ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 15ന് രാവിലെ 10ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരത്തിന് URL:www.nitc.ac.in സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story