Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെടിയനാട് ജി.എൽ.പി...

നെടിയനാട് ജി.എൽ.പി സ്​കൂൾ വിദ്യാർഥികൾ നെൽകൃഷിയിലേക്ക്

text_fields
bookmark_border
നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറ സഹായത്തോടെ നെടിയനാട് വെസ്റ്റ് ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ നെൽകൃഷി ആരംഭിച്ചു.സ്കൂളിന് തൊട്ടടുത്തുള്ള ഒടുവൻകുന്നുമ്മൽ അഹമ്മദ് കുട്ടിയുടെ വയലിലാണ് കുട്ടികൾ കൃഷിയിറക്കിയത്. വിത്തുവിതക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. വബിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ബി.ജെ. സീമ, കൃഷി അസിസ്റ്റൻറ് എം.ആർ. തേജസ്, വാർഡ് മെംബർ വസന്തകുമാരി എന്നിവർ കുട്ടികൾക്ക് നിർേദശങ്ങൾ നൽകി. പൊടിശല്യം: വ്യാപാരികൾ പ്രതിഷേധിച്ചു നരിക്കുനി: നവീകരണപ്രവൃത്തി നടക്കുന്ന നരിക്കുനി -കുമാരസ്വാമി റോഡിൽ പൊടിശല്യം മൂലം വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടിൽ പുല്ലാളൂർ യൂനിറ്റ് വ്യാപാരി ഏകോപനസമിതി പ്രതിഷേധിച്ചു. ക്വോറി വേസ്റ്റ് ഉപയോഗിച്ച് ലവൽ ചെയ്ത റോഡിലൂടെ വാഹനങ്ങൾ കടന്നുപോവുമ്പോൾ ഉണ്ടാവുന്ന പൊടി മൂലം മച്ചക്കുളം, പുല്ലാളൂർ, തച്ചൂർതാഴം എന്നിവിടങ്ങളിലെ വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.പി.അഷ്റഫ്, മുനീർ.പി, ജബ്ബാർ.സി.പി, അജിത്കുമാർ, അനിൽകുമാർ, അഷ്റഫ്. സി, ടി.കെ. ശംസുദ്ദീൻ, ഷിജുകുമാർ, അബ്്ദുൽ കരീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story