Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTതിരുവമ്പാടി മറിപ്പുഴ റോഡ് നവീകരണം ഉടൻ ആരംഭിക്കണം ^സി.പി.എം ലോക്കൽ സമ്മേളനം
text_fieldsbookmark_border
തിരുവമ്പാടി മറിപ്പുഴ റോഡ് നവീകരണം ഉടൻ ആരംഭിക്കണം -സി.പി.എം ലോക്കൽ സമ്മേളനം തിരുവമ്പാടി: ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്ന് സി.പി.എം പുല്ലൂരാംപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് സ്ഥലം വിട്ട് കൊടുക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. മലയോര മേഖലയുടെ വികസനത്തിന് പ്രയോജനപ്പെടുന്ന വയനാട്ടിലേക്കുള്ള തുരങ്കപാതക്ക് സഹായകരമാണ് മറിപ്പുഴ റോഡ് നവീകരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊതുസമ്മേളനം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു. വി.കെ. പീതാംബരൻ, ജോളി ജോസഫ്, കെ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. കെ.ഡി. ആൻറണിയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. തിരുവമ്പാടി--മറിപ്പുഴ റോഡ് സർേവ തടഞ്ഞു തിരുവമ്പാടി: ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണ സർേവ നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി കറ്റ്യാട് ജങ്ഷനിലാണ് നാട്ടുകാർ അധികൃതരെ തടഞ്ഞത്.12 മീറ്ററിൽ വീതി കൂട്ടുന്നത് പ്രതിഷേധത്തെതുടർന്ന് പത്ത് മീറ്ററായി കുറച്ചിരുന്നു. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് സർേവ തടഞ്ഞത്. ഏകപക്ഷീയമായ ഭൂമി ഏറ്റെടുക്കൽ അനുവദിക്കില്ലെന്നാണ് ജനകീയസമിതി തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിെൻറ നേതൃത്വത്തിലാണ് പൊതുമരാമത്ത് അധികൃതർ സർേവക്ക് എത്തിയത്. പ്രതിഷേധത്തെതുടർന്ന് സർേവ താൽക്കാലികമായി നിർത്തി. ബേബി പെരുമാലിൽ, വർക്കി പാറയ്ക്കൽ, ആൻറു ജോയി പേക്കൽ, ബേബി കാവുങ്കൽ, റെജി പുതുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സർേവ തടഞ്ഞത്. തെരുവുവിളക്ക് കത്തുന്നില്ല തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിയിൽ തെരുവ് വിളക്ക് കത്താത്തത് ജനങ്ങളെ ദുരിതത്തിലാക്കി. അങ്ങാടിയിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കണ്ണടച്ചത്. തെരുവ് വിളക്ക് കത്തിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story