Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയെ...

ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള സീറോ വേസ്​റ്റ്​ പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഫറോക്ക്: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള സീറോ വേസ്റ്റ് പദ്ധതിയുടെയും അജൈവ മാലിന്യ സംസ്കരണത്തിനായുള്ള എം.ആര്‍.എഫ് പ്ലാൻറി​െൻറയും ഉദ്ഘാടനം വി.കെ.സി മമ്മദ്കോയ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭയും ജില്ല ഭരണകൂടവും ജില്ല ശുചിത്വ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജൈവ മാലിന്യ സംസ്കരണ കേന്ദ്രം കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. സീറോ വേസ്റ്റ് പദ്ധതിക്കായുളള സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ സജ്ജമാക്കിയ ജില്ലയിലെ ഏക നഗരസഭയാണ് ഫറോക്ക്. ഇതിനാലാണ് ജില്ല ഭരണകൂടം സീറോ വേസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനത്തിന് ഫറോക്കിനെ തെരഞ്ഞെടുത്തത്. ഫറോക്കിലെ മാലിന്യ നിർമാർജന പ്ലാൻറുകള്‍ കലക്ടര്‍ കഴിഞ്ഞ ആഴ്ച സന്ദര്‍ശിച്ചിരുന്നു. സമ്പൂര്‍ണ മാലിന്യ നിർമർജനത്തിനു ആദ്യ ഘട്ടമായി 35 ലക്ഷം രൂപയുടെ പദ്ധതികളാണ് ഫറോക്ക് നഗരസഭ നടപ്പാക്കുന്നത്. ജൈവ മാലിന്യ സംസ്കരണത്തിനായി തുമ്പൂര്‍ മുഴി മോഡൽ പ്രവർത്തനവും അജൈവ മാലിന്യം വേർതിരിച്ചു സംസ്കരണം നടത്തുന്നതിനായി എം.ആര്‍.എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി) ഷെഡ് പ്രവര്‍ത്തനവും വെള്ളിയാഴ്ച തുടങ്ങും. ഗ്രീന്‍ വോംസുമായി സഹകരിച്ചാണ് അജൈവ മാലിന്യ ശേഖരണം നടത്തുക. വീടുകളില്‍നിന്നും കടകളില്‍നിന്നും മാലിന്യം ശേഖരിക്കുന്നതിനായി 40 കുടുംബശ്രീ പ്രവര്‍ത്തകരടങ്ങിയ ഹരിത കർമസേന രൂപവത്കരിച്ചിട്ടുണ്ട്. ഓരോ വീടുകളില്‍നിന്നും മാലിന്യ ശേഖരണത്തിനായി നഗരസഭ 100 രൂപ ഈടാക്കും. വേർതിരിച്ച മാലിന്യം പൊടിച്ചു വിവിധ ഉല്‍പന്നങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ നിർമിക്കാനുള്ള ബോയിലിങ് ആൻഡ് ഷ്രഡിങ് യൂനിറ്റി​െൻറ നിർമാണം നഗരസഭ ഉടന്‍ ആരംഭിക്കും. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് അജൈവ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുക. ഫറോക്ക് നഗരസഭ ഓഫിസും പരിസരവും ഗ്രീന്‍ പ്രോട്ടോകോളായുള്ള പ്രഖ്യാപനവും നടത്തി. ഗ്രീന്‍ വോംസ്, ക്ലീന്‍ കേരള കമ്പനികളുമായുള്ള കരാറിൽ ഒപ്പുവെച്ചു. മാലിന്യ നിർമാർജന പദ്ധതികളോടനുബന്ധിച്ചു ഫറോക്ക് ടൗണില്‍ സാംസ്കാരിക ഘോഷയാത്രയും നടത്തി. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ അധ്യക്ഷ പി. റുബീന അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ വി. മുഹമ്മദ് ഹസൻ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ഓഫിസ് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ബൾക്കീസ് നിർവഹിച്ചു. ശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ സി. കബനി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പുളിയാളി ആസിഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാക്കിർ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി. നുസ്രത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. സുധർമ, നഗരസഭ സെക്രട്ടറി പി.ജെ. ജസിത, കബിർ കല്ലമ്പാറ, പി. പ്രകാശ്, കെ.ടി.എ. മജിദ്, പി.വി. രവിന്ദ്രനാഥ്, ഷംസീർ പാണ്ടികശാല, ബഷീർ കുണ്ടായിത്തോട്, നരിക്കുനി ബാബുരാജ്, എ. ബാലകൃഷ്ണൻ, ശശിധരൻ നാരങ്ങയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story