Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅജൈവ...

അജൈവ മാലിന്യസംഭരണകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'മാംപൂ' മാലിന്യനിർമാർജന പദ്ധതിക്കുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രം (മെറ്റീരിയൽ റിസോഴ്സ് റിക്കവറി െഫസിലിറ്റി സ​െൻറർ-എം.ആർ.എഫ് സ​െൻറർ) പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂളിമാട് റോഡിൽ ഹെൽത്ത് സബ് സ​െൻററിന് പിന്നിലുള്ള കെട്ടിടത്തിലാണ് എം.ആർ.എഫ് സ​െൻറർ. ഇൗ കെട്ടിടം വിപുലീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, കെ. കവിതാഭായ്, അംഗം പുതുക്കുടി സുരേഷ് എന്നിവർ സംസാരിച്ചു. റസാഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് സ്വാഗതവും സെക്രട്ടറി എം.എ. റഷീദ് നന്ദിയും പറഞ്ഞു. ശുചീകരിച്ചു മാവൂർ: 64-ാമത് സഹകരണ വാരാഘോഷത്തി​െൻറ ഭാഗമായി മാവൂർ സർവിസ് സഹകരണ ബാങ്ക് ശുചീകരണം നടത്തി. ബാങ്ക് പ്രസിഡൻറ് എം.പി. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി പി.എം. ലീല തുടങ്ങിയവർ പങ്കെടുത്തു. അടുക്കളപ്പച്ച പഞ്ചായത്ത് തല ഉദ്ഘാടനം മാവൂർ: മണ്ഡലം യൂത്ത് ലീഗ് പദ്ധതിയായ 'അടുക്കളപ്പച്ച'യുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. എൻ.പി. അഹമ്മദ്, യു.എ. ഗഫൂർ, ഒ.എം. നൗഷാദ്, കെ. ഉസ്മാൻ, മുർത്താസ്, പി.പി. സലാം, കെ. ഹബീബ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story